അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം


.

റിയാദ് : നൃത്ത കലാ പ്രകടനങ്ങളുടെ വിസ്‌മയ കാഴ്ചയൊരുക്കി റിയാദിലെ പ്രമുഖ നൃത്ത കല വിദ്യാലയമായ വൈദേഹി അഞ്ചാം വാർഷികം ആഘോഷിച്ചു. നിറഞ്ഞ സദസ്സിന് മുന്നിൽ ചിലങ്കയണിഞെത്തിയത് 132 ഓളം കലാ വിദ്യാർത്ഥികളും നൃത്തകരുമാണ്.

4 വയസ്സ് മുതലുള്ള കുട്ടികളും മുതിർന്നവരും വ്യത്യസ്ത പ്രകടനകളുമായി അരങ്ങി ലെത്തി. ക്‌ളാസിക്കൽ,സെമി ക്ലാസിക്കൽ,വെസ്റ്റേൺ, കൻറ്റെമ്പറെറി ഡാൻസുകളാണ് പ്രധാന ഇനങ്ങളായി സദസ്സിന്റെ ശ്രദ്ധ പിടിച്ചത്. രശ്മി വിനോദ് നേതൃത്വം നൽകുന്ന വൈദേഹി നൃത്ത വിദ്യാലയം റിയാദിലെ പ്രധാന നൃത്ത വിദ്യാലയങ്ങളിൽ ഒന്നാണ്.

വിദ്യാലയത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റിയാദിൽ നടന്ന പരിപാടി യിൽ വ്യത്യസ്ത മേഖലകളിലെ വിശിഷ്‌ട വ്യക്തികൾ സംബന്ധിച്ചു.ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് മിഷൻ റാം പ്രസാദിന്റെ പത്നി വിജയലക്ഷ്‍മി റാം പ്രസാദ്, അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ ഹെഡ്‌മിസ്‌ട്രെസ് സംഗീത അനൂപ് എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.

പ്രൊഫസർ നാദിയ ആതീഫ്, അൽ ഫയാസ് ഗ്രൂപ്പ് വൈസ് ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് രെദ അൽ ഫായിസ്,സാറ ഫഹദ്, അൽ ആലിയ സ്‌കൂൾ പ്രിൻസിപ്പൽ ഷാനു തോമസ്, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, വ്യവസായി അമീനുദ്ധീൻ, വിനോദ് പിള്ള, റെൻസിൽ റെയ്മണ്ട്, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

വേദിയിൽ അരങ്ങേറിയ സംഗീത വിരുന്നിൽ റിയാദിലെ നിരവധി ഗായകരും ഗായികമാരും പങ്കെടുത്തു. മഹേഷ് മുരളീധരരനാണ് സംഗീത പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഡോ :മീര മഹേഷായിരുന്നു വാർഷികാഘോഷത്തിൻറെ  അവതരിക.


Read Previous

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

Read Next

മമ്പാട് എം.ഇ. എസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്ന് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »