പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം


ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏകാധിപത്യത്തിന്റെ കിരീട ധാരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് രാജാവ്, പ്രജ എന്ന സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും യെച്ചൂരി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് നടന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം യഥാർത്ഥത്തിൽ മോദിയുടെ ഏകാധിപത്യഭരണത്തിന്റെ കീരിട ധാരണം ആയിരുന്നു. എന്ത് തരത്തിലുള്ള ഭാരതമാണ് മോദി സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നത്?. പുതിയ ഇന്ത്യയെ വാർത്തെടുക്കുമെന്നാണ് മോദി സർക്കാർ പറയുന്നത്. രാജാവ് പ്രജകളെ ഭരിക്കുന്ന സംവിധാനത്തിലുള്ളതാണോ പുതിയ ഇന്ത്യ എന്നും യെച്ചൂരി ചോദിച്ചു.

രാജഭരണകാലത്ത് ചെങ്കോലിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കിരീട ധാരണ ത്തിന്റെ വേളയിലാണ് രാജാവിന് ചെങ്കോൽ കൈമാറാറുള്ളത്. ആധുനിക ജനാധി പത്യ സംവിധാനത്തിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.


Read Previous

സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ

Read Next

അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular