ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: വിദേശ സഹകരണത്തിന് ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ച കേരള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയമാണ്. ഭരണഘടനാ പരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നു കയറരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ മാത്രം അവകാശമാണെന്ന് ഇന്ത്യന്‍ ഭരണഘടന ഏഴാം ഷെഡ്യൂ ള്‍ ലിസ്റ്റ് 1 വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു കണ്‍കറന്റ് വിഷയമല്ല, ഒരു സംസ്ഥാന വിഷ യവുമല്ല.
ഭരണഘടനാ പരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നു കയറരുതെന്നാണ് നിലപാട് എന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല മുതി ര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിക്ക് നല്‍കി ജൂലൈ 15 നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വിദേശകാര്യ മന്ത്രാലയം, എംബസികള്‍, വിദേശ മിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാസുകിയെ ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ സഹായിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.