തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ കുടുംബത്തിന്റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും, എന്ത് പ്രോട്ടോ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ കുടുംബത്തിന്റെ വിഴിഞ്ഞം സന്ദർശനമെന്നും മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന് ചോദിച്ചു.വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രിയും കുടുംബവും സന്ദർശിച്ചത് എല്ലാവരും കണ്ടു.

എന്തിനാണ് പദ്ധതി പ്രദേശത്ത് ഇവർ സന്ദർശിച്ചത്.വിഴിഞ്ഞം എംഡി ദിവ്യ എസ് അയ്യർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക തിരിമറിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ പരാമർശിക്കുന്നയാളാണ് മുഖ്യമന്ത്രിയുടെ മകൾ. അതീവ സുരക്ഷാ മേഖലയിൽ ഇവർക്ക് എങ്ങനെ സന്ദർശം നടത്താൻ കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞത്തെ ചടങ്ങില്‍ പങ്കെടുത്തത് മൂന്നാം തീയതി യാണ്.അതിന് മുമ്പ് നടന്ന സംഭവത്തിൽ വിശദീകരണം എന്താണെന്നും അദ്ദേഹം ചോദിച്ചു