Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ യുവാക്കൾക്ക് വേണ്ടത് ഗാർമെന്റ് ഫാക്ടറിയല്ല, ഉയർന്ന ശമ്പളമുള്ള തൊഴിലുകൾ; കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നു”: പി രാജീവ്


തിരുവനന്തപുരം: കേരളം വിട്ടുപോയ മലയാളികൾ തിരികെ വരുന്നുവെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ തുടങ്ങിയ ചില ഐടി സ്ഥാപനങ്ങളിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികൾ ജോലി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പി രാജീവിന്റെ ഈ പ്രസ്താവന. കേരളം ഉയർന്ന വാങ്ങൽ ശേഷിയുള്ളവർ കഴിയുന്ന, നഗര-ഗ്രാമ വ്യത്യാസങ്ങൾ കുറഞ്ഞ ഒരു സംസ്ഥാന മാണെന്നും അതിന്റെ സാധ്യതകൾ വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് ആവശ്യമായ തരത്തിലുള്ള വ്യവസായങ്ങളാണ് വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാർമെന്റ് ഫാക്ടറിയും മറ്റും വന്നതു കൊണ്ട് കാര്യമില്ല. ഉയർന്ന ശമ്പളമുള്ള തൊഴിലുകളാണ് ആവശ്യം. മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബിഎംഡബ്ല്യൂ കേരളത്തിലേക്ക് വരാഞ്ഞതിന്റെ കാരണം അവർക്കാവശ്യമായ സ്ഥലം നൽകാൻ കഴിയാത്തതു കൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുറമുഖത്തോട് ചേർന്ന് ആയിരം ഏക്കർ സ്ഥലം അവർക്ക് വേണമായിരുന്നു. അത് കേരളത്തിൽ ഇല്ല. കേരളത്തിൽ സാധ്യമാകുന്നതേ കൊണ്ടുവരാൻ കഴിയൂ. കേരളത്തിൽ വേണ്ടത് കേരളത്തിലെ ചെറുപ്പക്കാർക്ക് ജോലി കൊടുക്കാൻ കഴിയുന്ന സംരംഭങ്ങളാണ്. “ഗാർമെന്റ്സ് ഫാക്ടറിയെക്കാൾ ഒരു ഐടി കമ്പനിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. മുവ്വായിരം പേർ ജോലി ചെയ്യുന്ന ഒരു ഐടി കമ്പനിയിൽ ശരാശരി 600 കോടി രൂപയാണ് ശമ്പളമായി മാറുന്നത്. അവർ കേരളത്തിൽ താമസിക്കുമ്പോൾ നഗരത്തിൽ പോകുന്നവരുടെ എണ്ണം കൂടും. അതുവഴി പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. ഒരു ഗാർമെന്റ് ഫാക്ടറി തുടങ്ങി പതിനായിരം പേർക്ക് ജോലി ലഭിക്കും. അതിൽ 90 ശതമാനം പേരും ഇതര സംസ്ഥാന തൊഴിലാളികളായിരിക്കും. പതിനായിരം രൂപ ശമ്പളം വെച്ച് ഒരു വർഷത്തില്‍ ആകെ 120 കോടിയാണ് ശമ്പളമായി മറിയുക,” അദ്ദേഹം ചൂണ്ടിക്കാട്ടി.


Read Previous

നിയന്ത്രിത മരുന്ന കെെവശം വെച്ചു: 22 ദിവസത്തെ തടവ്; സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മോചിതനായി

Read Next

മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി; സിഎംആര്‍എല്ലിന് വേണ്ടി ഇടപെട്ടു, വ്യവസായനയം തിരുത്തി: മാത്യു കുഴല്‍നാടന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »