നിയന്ത്രിത മരുന്ന കെെവശം വെച്ചു: 22 ദിവസത്തെ തടവ്; സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മോചിതനായി


ദമാം: നിയന്ത്രിത മരുന്ന കെെവശം വെച്ചതിന് ജയിലിൽ കഴിഞ്ഞ മലയാളി യുവാവ് മോചിതനായി. മലപ്പുറം തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യുവാവ് ആണ് 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതനായത്. അബഹയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം ഉംറ ഗ്രൂപ്പിന്റെ ബസില്‍ ഉംറ നിര്‍വഹിക്കാനായി യാത്ര പുറപ്പെട്ടപ്പോൾ ആണ് പോലീസ് പിടിയിലാകുന്നത്. തുടർന്ന് ജയിലിൽ ആയി. 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ആണ് ഇദ്ദേത്തെ കഴിഞ്ഞ ദിവസം മോചിപ്പിച്ചത്.

നാര്‍കോട്ടിക് വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്ക്വാഡ് ഉംറ ബസിൽ കയറി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ കെെവശം ഉണ്ടായിരുന്ന മരുന്ന് കണ്ടെത്തി. വേദന നിവാരണത്തിന് ഉപയോഗിക്കുന്ന മരുന്നാണ് എന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. തെളിവായി രേഖകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്നുള്ള ഡോക്ടറുടെ നിർദേശ പ്രകാരം ആണ് മരുന്നു വാങ്ങിയത്. മരുന്നാണെന്ന് ലാബ് പരിശോധനയില്‍ പിന്നീട് തെളിയുകയും അതു പബ്ലിക് പ്രോസിക്യൂട്ടറെ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം ജയിൽ മോചിതനായത്.

നാട്ടിൽ നിന്നും വരുമ്പോൾ മരുന്നും കുറിപ്പും കെെവശം വെച്ചിരുന്നു. അത് എയർ പോർട്ടിൽ കാണിച്ചാണ് രാജ്യത്തേക്ക് വന്നത്. എന്നാൽ ഉംറയ്ക്ക് പോകുമ്പോൾ മരുന്നു മാത്രമാണ് കെെവശം വെച്ചത്. ഡോക്ടർ തന്ന കുറിപ്പ് കെെവശം ഉണ്ടായിരുന്നില്ല. അതാണ് പോലീസ് പിടിച്ചപ്പോൾ കാണിക്കാൻ സാധിക്കാതെ പോയത്.

അതേസമയം, മറ്റൊരു തിരൂര്‍ സ്വദേശിയുടെ ജയിൽ മോചനം ഇതുവരെ സാധ്യ മായിട്ടില്ല. ഉംറ യാത്രക്കിടെയാണ് ഇദ്ദേഹവും പിടിയിലായത്. നാട്ടില്‍നിന്ന് മതിയായ രേഖകള്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ രേഖകൾ ലഭിച്ചാൽ ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്‍പാകെ ഹാജരാക്കി അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കും. അങ്ങനെയാണെങ്കിൽ ഉടൻ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.


Read Previous

അതിഥികള്‍ക്ക് ചേതോഹര നൈവേദ്യം; അബുദാബി ശിലാക്ഷേത്ര ഉദ്ഘാടത്തിന് നൂറിലധികം കുരുന്നുകള്‍ വരച്ച കല്ലുകൊണ്ടൊരു സമ്മാനം; നാളെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും

Read Next

കേരളത്തിലെ യുവാക്കൾക്ക് വേണ്ടത് ഗാർമെന്റ് ഫാക്ടറിയല്ല, ഉയർന്ന ശമ്പളമുള്ള തൊഴിലുകൾ; കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നു”: പി രാജീവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular