ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മിമിക്രി താരം കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകരും പ്രിയപെട്ടവരും ഇതുവരെ മുക്തരായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. പ്രിയപ്പെട്ടവന്റെ മരണ വാർത്ത ഏൽപ്പിച്ച വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ രേണു പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സുധിയുടെ ഓർമ്മയ്ക്കായി ചില റീലുകൾ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സുധി മരിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ രേണു സോഷ്യൽ മീഡിയയിൽ സജീവമായെന്ന് പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിലാണ് രേണു കുറിപ്പുമായി രംഗത്തെത്തിയത്.
സുധിയോടൊപ്പം മുമ്പ് എടുത്ത റീൽസും ഫോട്ടോയുമൊക്കെ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്തെന്ന തരത്തിൽ ചില യൂട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു രേണുവിന്റെ പോസ്റ്റ്.
”വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ഇട്ടു ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്. എനിക്കിനി ഇത് പറയാൻ വയ്യ. സുധിച്ചേട്ടൻ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടി രിക്കും.”- രേണു കുറിച്ചു.
ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെയാണ് സ്റ്റേജ്ഷോയ്ക്കു ശേഷം വടകര യിൽനിന്ന് എറണാകുളത്തേക്കു മടങ്ങവെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് പരുക്കേറ്റ സുധി യെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്.