Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്തുകൊണ്ട് ഇറാൻ…? ഇന്ത്യൻ മെഡിക്കല്‍ വിദ്യാർഥികളെ ആകർഷിക്കുന്ന ‘വൗ ഫാക്‌ടറുകള്‍’ ഇതൊക്കെ


ഇറാൻ-ഇസ്രയേല്‍ സംഘർഷത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ് പശ്ചിമേഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതി വഷളായതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലുമാണ്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമ്പോള്‍, ഇന്ത്യ ആശങ്കപ്പെടുന്നത് പ്രധാനമായും ഇസ്‌ലാമിക് റിപ്പബ്ലിക് ആയ ഇറാനില്‍ മെഡിസിന് പഠിക്കുന്ന ആയിരത്തിലധികം വരുന്ന ഇന്ത്യൻ വിദ്യാർഥികളെ കുറിച്ചോർത്താണ്.

ഇറാനും ഇസ്രയേലും പരസ്‌പരം ആക്രമിക്കുമ്പോള്‍ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികള്‍ അപകട ത്തിലാണ്. യുദ്ധബാധിത രാജ്യത്ത് നിന്ന് അവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ കൈക്കൊണ്ട് കഴിഞ്ഞു. അതിന്‍റെ ആദ്യപടിയാണ് ഓപ്പറേഷൻ സിന്ധു മുഖേനെ ഇറാനിലെ ഉർമിയ സർവകലാശാ ലയില്‍ നിന്നുള്ള 100ലധികം വിദ്യാർഥികളെ ഡല്‍ഹിയിലെത്തിച്ചതും.

ഓരോ വർഷവും ഏകദേശം 20,000 മുതൽ 25,000 വരെ ഇന്ത്യൻ വിദ്യാർഥികൾ മെഡിസിൻ പഠനത്തി നായി വിദേശത്തേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. എന്തുകൊണ്ടാണ് ഇന്ത്യൻ വിദ്യാർഥികള്‍ പഠനത്തിന് പ്രത്യേകിച്ച് വൈദ്യശാസ്‌ത്ര പഠനത്തിന് വിദേശ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത്? പരമ്പരാഗതമായി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെക്കാള്‍ മറ്റ് രാജ്യങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കാൻ കാരണമെന്താകും? ഇതിന്‍റെയെല്ലാം പിന്നാമ്പുറങ്ങള്‍ തേടുകയാണ് ഇടിവി ഭാരത്.

എന്തുകൊണ്ട് ഇറാൻ…?

2022ല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം, ഏകദേശം 2,050 ഇന്ത്യൻ വിദ്യാർഥിക ളാണ് പഠനത്തിനായി ഇറാനിലേക്ക് വിമാനം കയറിയത്. ഇവരില്‍ സിംഹഭാഗവും മെഡിക്കല്‍ പഠനത്തിനായാണ് ഇറാൻ തെരഞ്ഞെടുത്തത്. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഷാഹിദ് ബെഹെഷ്‌തി യൂണിവേഴ്‌സിറ്റി, ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സർവക ലാശാലകളിലാണ് ഇന്ത്യൻ വിദ്യാർഥികളേറെയും.

ഈ സ്ഥാപനങ്ങള്‍ക്ക് പുറമെ മറ്റ് നിരവധി സർവകലാശാലകളും ഇറാനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നുണ്ട്. ഷാഹിദ് ബെഹെഷ്‌തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇറാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഹമദാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഗോലെസ്‌താൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, കെർമാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയ സർവകലാശാലകളിലായി ഏകദേശം 1500 വിദ്യാർഥികള്‍ നിലവില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ടെന്നാണ് കണക്ക്.

മെഡിക്കല്‍ പഠനത്തിനായി ഇന്ത്യൻ വിദ്യാർഥികള്‍ ഇറാൻ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. അവ ഇവയെല്ലാമാണ്.

മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടാനുള്ള കിടമത്സരം: ഇന്ത്യയിൽ, ഏകദേശം 23 ലക്ഷം വിദ്യാർഥികളാണ് മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷ എഴുതുന്നത്. എന്നാല്‍ ഇന്ത്യ യിലാകെ 1.1 ലക്ഷം എംബിബിഎസ്‌ സീറ്റുകളാണുള്ളത്. പലർക്കും പരീക്ഷ എഴുതി പ്രവേശനം നേടാനാകാതെ വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാർഥികള്‍ മെഡിക്കല്‍ പഠനത്തിനായി അന്യ രാജ്യങ്ങളെ ആശ്രയിക്കുന്നത്.

മെഡിസിൻ പഠനത്തിന് വരുന്ന അമിതമായ ഫീസ് : പലർക്കും ഡോക്‌ടറാകുക എന്ന ആഗ്രഹ മുണ്ടാകും. എന്നാല്‍ അതിന് ചെലവാക്കേണ്ടതായി വരുന്ന തുക ചിലർക്കൊക്കെ വലിയ ഭാരമാകും. സർക്കാർ മെഡിക്കൽ കോളേജുകളിൽ 55,000 സീറ്റുകൾ മാത്രമാണുള്ളത്. ശേഷിക്കുന്ന സീറ്റുകള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലാണ്. ഇവിടങ്ങളിലാകട്ടെ അമിത ഫീസും. മിക്ക കുടുംബങ്ങള്‍ക്കും ഈ ഫീസുകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്.

ഇവിടെയാണ് ഇറാനിയൻ മെഡിക്കല്‍ കോളജുകളുടെ ആ ‘വൗ ഫാക്‌ടർ’. ഇറാനിയൻ മെഡിക്കല്‍ കോളജുകളിലെ ഫീസ് താങ്ങാവുന്നതാണ് എന്നതാണ് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന കാര്യം. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇസ്‌ഫഹാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡി ക്കൽ സയൻസസ് തുടങ്ങിയ സർവകലാശാലകളിലെ ട്യൂഷൻ ഫീസ് യൂറോപ്പിലെയോ അമേരിക്കയിലെ യോ സർവകലാശാലകളെ അപേക്ഷിച്ച് വളരെ കുറവാണ്.

ജീവിത ചെലവ് കുറവ് : ഇറാനില്‍ ജീവിത ചെലവ് വളരെ കുറവാണ്. ഇത് ഇടത്തരം സാമ്പത്തിക സ്ഥിതി യുള്ള കുടുംബങ്ങളിലെ വിദ്യാർഥികള്‍ക്ക് പ്രയോജനകരമാണ്. ഇറാനിലെ മെഡിക്കല്‍ വിദ്യാഭ്യാസ ചെലവ് ബംഗ്ലാദേശിലേതിനെക്കാള്‍ തുച്ഛമാണ്. ഇറാനില്‍ ട്യൂഷൻ ഫീസ്, ജീവിത ചെലവ്, സ്‌കോളർഷിപ്പ് എന്നിവ കണക്കിലെടുക്കുമ്പോള്‍ അഞ്ച് വർഷത്തെ എംബിബിഎസ് കോഴ്‌സിന് 14-15 ലക്ഷം രൂപ വരെയൊക്കെയേ ചെലവാകൂ. ബംഗ്ലാദേശിൽ ഇത് 40 ലക്ഷത്തോളം വരും.

ഇറാൻ നല്‍കുന്ന സ്‌കോളർഷിപ്പുകള്‍ : നിരവധി സ്‌കോളർഷിപ്പുകളാണ് ഇറാൻ മെഡിക്കല്‍ വിദ്യാർ ഥികള്‍ക്കായി നല്‍കുന്നത്. ഇത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാർഥികളെ ഇറാനിലേക്ക് ആകർഷിക്കു ന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ : ഇറാൻ മെഡിക്കൽ സർവകലാശാലകൾ ആധുനിക അടിസ്ഥാന സൗകര്യ ങ്ങൾ, സംയോജിത പാഠ്യപദ്ധതി, ആദ്യകാല ക്ലിനിക്കൽ എക്സ്പോ ഷർ എന്നിവ ഉറപ്പ് നല്‍കുന്നുണ്ട്. ഇത്തരം ഘടകങ്ങളില്‍ ആകൃഷ്‌ടരായും ഇന്ത്യൻ വിദ്യാർഥികള്‍ ഇറാനിലേക്ക് വിമാനം കയറുന്നു.

ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അംഗീകാരം : ഇറാനിലെ മെഡിക്കൽ സർവകലാശാലകളെ ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അംഗീകരിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ബിരുദം നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് എഫ്എംജിഇ (നെക്സ്റ്റ്) പരീക്ഷ പാസായ ശേഷം ഇന്ത്യയിൽ മെഡിസിൻ പ്രാക്‌ടീസ് ചെയ്യാൻ സാധിക്കും.

ചെലവ് കുറഞ്ഞ വിദ്യാഭ്യാസമാണ് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇന്ത്യൻ വിദ്യാർഥികളെ പ്രധാനമായും നിർബന്ധിതരാക്കുന്നത്. ഇന്ത്യയിൽ, പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ, മെഡിക്കൽ വിദ്യാഭ്യാസ ത്തിന്‍റെ ചെലവ് വളരെ ഉയർന്നതാണ്. ട്യൂഷൻ ഫീസ് ആണ് കൂടുതല്‍. ഇത് പലപ്പോഴും 50 ലക്ഷം രൂപ മുതൽ 1.75 കോടി വരെയൊക്കെ ആകാറുണ്ട്. എന്നാല്‍ പല വിദേശ സകവകലാശാലകളും ചെറിയ ചെലവില്‍ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ട്.

ഇന്ത്യൻ വിദ്യാർഥികള്‍ക്ക് പ്രിയം ഈ രാജ്യങ്ങള്‍

കരീബിയൻ, യൂറോപ്പ്, ഫിലിപ്പീൻസ് പോലുള്ള ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയാണ് ഇന്ത്യൻ വിദ്യാ ർഥികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. താങ്ങാവുന്ന ഫീസ് ആണ് ഈ രാജ്യങ്ങളെ വിദ്യാർഥി കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും. വർഷങ്ങളായി ഇന്ത്യൻ വിദ്യാർത്ഥികൾ റഷ്യ, ഉക്രെയ്ൻ, ചൈന, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്നത്. 10,000-ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് ഇപ്പോൾ മധ്യേഷ്യൻ രാജ്യത്തെ സർവകലാശാലകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ചേർന്നിട്ടുള്ളത്.

കസാക്കിസ്ഥാനിലോ കിർഗിസ്ഥാനിലോ ആറ് വർഷത്തെ മെഡിക്കൽ ബിരുദം പൂർത്തിയാക്കാൻ ശരാശരി ചെലവാകുന്നത് 20 മുതൽ 30 ലക്ഷം രൂപ വരെയാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളജുകൾ ഈടാക്കുന്ന ഫീസിനേക്കാൾ വളരെ കുറവാണ് ഇത്. ഈ രാജ്യങ്ങളിലെ ജീവിത ചെലവും ഇന്ത്യയെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. മിഡില്‍ ക്ലാസ് കടുംബങ്ങളല്‍ നിന്നുള്ള വിദ്യാർഥികള്‍ക്ക് വളരെയധികം സഹായകമാകും ഇത്.

ഇറാന് മുൻപ് യുക്രെയ്‌ൻ, ഇന്ത്യൻ വിദ്യാർഥികളെ വലച്ച രാജ്യം

ഇന്ത്യൻ വിദ്യാർഥികള്‍ മെഡിക്കല്‍ പഠനത്തിനായി ആശ്രയിച്ചിരുന്ന പ്രധാന രാജ്യമായിരുന്നു യുക്രെ യ്‌ൻ. 2022-ൽ മെഡിക്കല്‍ കോഴ്‌സുകള്‍ നല്‍കുന്ന 30ഓളം യുക്രേനിയൻ സർവകലാശാലകളിലായി ഏകദേശം 20,000 ഇന്ത്യൻ വിദ്യാർഥികളാണ് പഠിച്ചിരുന്നത്. 2022ല്‍ റഷ്യ യുക്രെയ്‌ൻ യുദ്ധത്തിനിടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഒഴിപ്പിക്കപ്പെട്ടത്.


Read Previous

ഫുട്ബോൾ താരം എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പോസ്റ്റ് പങ്കുവെച്ച് റിയൽ മാഡ്രിഡ് 

Read Next

അതൊരു സാധാരണ നോവല്‍, പുതിയ തലമുറയുടെ സിനിമ എത്രയോ ഉന്നതം; വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »