Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാശ്മീർ പ്രശ്നം പരിഹരിക്കാൻ സൗദി ഇറങ്ങുമോ? പാക് പ്രധാനമന്ത്രിയുമായി രാജകുമാരന്റെ കൂടിക്കാഴ്ച, സംയുക്ത പ്രസ്താവന’ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല


റിയാദ്: കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ആരോഗ്യപരമായ സംഭാഷണത്തിന്റെ ആവശ്യം വ്യക്തമാക്കി സൗദി അറേബ്യ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഏപ്രിൽ ഏഴിന് മക്കയിലെ അൽ-സഫ പാലസിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീർ വിഷയവും ചർച്ചചെയ്തുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് ജമ്മു-കാശ്മീർ തർക്കം പരിഹരിക്കുന്നതിന് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനവും സുസ്ഥിതയും ഉറപ്പാക്കാൻ ഇത് ആവശ്യമാണ്’ പ്രസ്താവനയിൽ പറയുന്നു.

ജമ്മുകാശ്മീർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് പാകിസ്ഥാനോടെ ആവർ ത്തിച്ച് വ്യക്തമാക്കുന്ന ഇന്ത്യ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷിപ്രശ്നമാണെന്നും അതിൽ മൂന്നാമതൊരു കക്ഷിയുടെ മദ്ധ്യതസ്ഥതയോ ഇടപെടലോ ആവശ്യമെന്നില്ല നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. നേരത്തേ പ്രശ്നപരിഹാരത്തിന് ഇടപെടാമെന്നുള്ള അമേരിക്കയുടെ വാഗ്ദാനത്തെയും ഇന്ത്യ നിരസിച്ചിരുന്നു.

ഭീകരത,ശത്രുത, അക്രമം എന്നിവയില്ലാത്ത അന്തരീക്ഷത്തിൽ പാകിസ്ഥാനുമായി സാധാരണ അയൽപക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി യിട്ടുണ്ട്. എന്നാൽ സംയുക്തപ്രസ്താവനയോടെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പാകിസ്ഥാന് സൗദിയുടെ സഹായവും പിന്തുണയും ഏറെ ആവശ്യമാണ്. നേരത്തേ ഇമ്രാൻഖാന്റെ കാലത്ത് പാകിസ്ഥാനുമായി അത്ര നല്ല ബന്ധമായിരുന്നില്ല സൗദിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം നട‌ന്ന കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്നാണ് പാകിസ്ഥാൻ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ബന്ധങ്ങൾ ശക്തമാക്കുന്നതിനും വ്യാപാര, നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കും ചർച്ചയിൽ കൂടുതൽ ഊന്നൽ നൽകിയെന്നും സംയുക്തപ്രസ്താവനയിൽ പറയുന്നുണ്ട്. നേരത്തേ ചർച്ചചെയ്ത അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജിന്റെ ആദ്യഘട്ടം വേഗത്തിലാക്കുള്ള നടപടികളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.


Read Previous

 പനി, ക്ഷീണം, വയറുവേദന, ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്

Read Next

അനിൽ ആന്‍റണി ഡൽഹിയിലെ സൂപ്പർ ദല്ലാള്‍; യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കി; ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »