കൊവിഡ് ബാധിതരുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാവുന്നതോടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം നടത്തേണ്ടി വരിക വന്‍ പൊളിച്ചെഴുത്ത്.


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിം കോടതി നിര്‍ദേശം നടപ്പാവുന്നതോടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം നടത്തേണ്ടി വരിക വന്‍ പൊളിച്ചെഴുത്ത്. ഇക്കാര്യത്തില്‍ കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശത്തിന് കാത്തിരിക്കുകയാണ് സംസ്ഥാനം. നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരു മാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീര്‍ണമാണ്.

വലിയ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് കൊവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്ന് ജില്ലാതലത്തിലേക്ക് മാറ്റിയത്. നിലവില്‍ ജില്ലാ തല കമ്മിറ്റിയാണ് കൊ വിഡ് മരണം തീരുമാനിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ മരണകാരണം നിര്‍ണയിച്ച് രേഖ നല്‍കണമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

മരണസര്‍ട്ടിഫിക്കറ്റില്‍ പലപ്പോഴും കൃത്യമായ മരണകാരണം രേഖപ്പെടുത്താറില്ലെന്ന വിമര്‍ശനവു മുയര്‍ന്നിരുന്നു. നിലവില്‍ കൊവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ട്. ഇതിനിടയിലാണ് കൊവിഡ് അനബന്ധ മരണം പോലും കൊ വിഡ് മരണമായി പരിഗണിക്കണമെന്ന നിര്‍ദേശം. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ കേരളം മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ രീതി പൊളിച്ചെഴുതേണ്ടി വരും.


Read Previous

കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ.

Read Next

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കുണ്ടായ വധഭീഷണിയില്‍ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »