Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം വിന്റർ ബാഷ്


ദമാം: വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രൊവിൻസ് വുമൺസ് ഫോറം വിന്റർ ബാഷ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ദമാം ഹോളിഡേയ്സ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഷംല നജീബ് അധ്യക്ഷത വഹിച്ചു.

പരിപാടി ഗ്ലോബൽ വുമൺസ് ഫോറം ജോയിന്റ് സെക്രട്ടറി സോഫിയ താജു ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ തരം മത്സരങ്ങളും കലാ പരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും, അംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി സഹായകരമായി എന്ന് വുമൺസ് ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

അൽകോബാർ പ്രൊവിൻസ് വുമൺസ് ഫോറം സെക്രട്ടറി അനു ദിലീപ് സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രൊവിൻസ് പ്രസിഡന്റ് ഷെമീം കാട്ടാക്കട, സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർ അജീം ജലാലുദ്ദീൻ, വൈസ് ചെയർപേഴ്‌സൺ ഹുസ്‌ന ആസിഫ് തുടങ്ങിയവരും മറ്റ് ഗ്ലോബൽ, മിഡിൽ ഈസ്റ്റ് പ്രതിനിധികളും ആശംസകൾ നേർന്നു. മിഡിൽ ഈസ്റ്റ് റീജ്യണൽ വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ പുതിയ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. പരിപാടിയോടുനുബന്ധിച്ചു നടന്ന ഭാഗ്യശാല നറുക്കെടുപ്പിൽ നിഷ അനിൽ, അബ്ദുസ്സലാം എന്നിവർ സമ്മാനങ്ങൾ നേടി.

വുമൺസ് ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രജിത അനിൽകുമാർ, സാജിത ഷഫീഖ്, റീജ അഷ്റഫ്, ഷെറീന ഷമീം, ഭാവന ദിനേശ്, റീന നവാസ്, ജെസ്സി നിസാം, ഷീജ അജി, ജമീല ഫൈസൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഷെബി ഹാരിസ് അവതാരകയായ ചടങ്ങിന് സുജ റോയ് നന്ദി പ്രകാശിപ്പിച്ചു.


Read Previous

തകഴിയുടെ ചെമ്മീന്‍” ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ വിടവാങ്ങി

Read Next

മലയാളികള്‍ സൗദിയില്‍ അന്തരിച്ചു: ടൂറിസ്റ്റ് വിസയിലെത്തിയ പാലക്കാട് സ്വദേശി റിയാദിലും; കണ്ണൂര്‍ സ്വദേശി നജ്‌റാനിലും; തൃശൂര്‍ സ്വദേശി ദമാമിലും നിര്യാതരായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »