ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സ്നേഹവും കാരുണ്യവും വിളിച്ചോതുന്ന ഈ പുണ്യവേളയിൽ, പരസ്പര സൗഹൃദം പുതുക്കുന്ന തിനായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു.

റിയാദ് സുലൈയിലെ ഒയാസിസ് ഇസ്തിറാഹിൽ നടത്തിയ സംഗമത്തിന് പ്രോഗ്രാം ചെയർമാൻ അൻസാർ കൊടുവള്ളി കൺവീനർ റിസ് വാൻ പട്ടാമ്പി, വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ ട്രഷറർ സനു മാവേലിക്കര, ബഷീർ കരോളം, നൗഷാദ് ആലുവ, കബീർ പട്ടാമ്പി ഡൊമിനിക് സാവിയൊ, നിസാർ പള്ളികശ്ശേരി, അഞ്ജു അനിയൻ, ബിജു സ്കറിയ, വല്ലി ജോസ്, റിസ്വാന ഫൈസൽ, മിനുജ മുഹമ്മദ്, ഷംനാസ് അയൂബ്, ഉമറലി അക്ബർ, സാജിദ്, സനീഷ് നസീർ, രാഹുൽ രവീന്ദ്രൻ, മജീദ് പൂളക്കാടി, സൗമ്യ തോമസ്, സബ്രിൻ ഷംനാസ്, ഷാഹിന തിയ്യാട്ടിൽ, അൻവർ, ജോസ് കടമ്പനാട്, സഫീറലി, എൽദൊ വയനാട്, അഷ്റഫ്, ഷാഫി നിലമ്പൂർ, സഞ്ജു, ഷാൽബിൻ, സാജിദ, ഷമീന അൻസാർ, ആസിഫ് തുടങ്ങിയവർ നേതൃത്വം നൽകി.
