ലോകത്തിലെ സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടിക പുറത്ത്’; ഇന്ത്യയിൽ നിന്ന് വീണ്ടും ഇടം നേടി റിലയൻസ്


ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ ‘ടൈം’ മാഗസി നിൻ്റെ പട്ടികയിൽ ‘ടൈറ്റൻസ്’ വിഭാഗത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇത് രണ്ടാം തവണയാണ് റിലയൻസ് ഗ്രൂപ്പ് ടൈം മാഗസിനിൽ ഇടം പിടിക്കുന്നത്. 2021 ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ ലിസ്‌റ്റിൽ ജിയോ പ്ലാറ്റ്‌ഫോമുകൾ ഇടം നേടിയിരുന്നു. രണ്ട് തവണ അംഗീകാരം നേടിയ ഏക ഇന്ത്യൻ കമ്പനി എന്ന പ്രത്യേകത ഇനി റിലയൻസിന് സ്വന്തം.

58 വർഷം മുമ്പ് ധീരുഭായ് അംബാനി ഒരു ടെക്‌സ്‌റ്റൈൽ ആൻഡ് പോളിസ്‌റ്റർ കമ്പനി യായാണ് റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. ഇന്ന് 200 ബില്യൺ ഡോളറി ലധികം വിപണി മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് വളർന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ റിലയൻസ് ഇൻഡസ്ട്രീസ് നിരവധി സാമ്പത്തിക മേഖലകളിൽ വിപ്ലവം സൃഷ്‌ടിക്കുകയും ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്‌തു.

ടൈം മാഗസിനിൻ്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിലെ ‘ടൈറ്റൻസ്’ വിഭാഗത്തിലാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇടം പിടിച്ചത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ജിയോ വിപ്ലവം സൃഷ്‌ടി ക്കുകയും അതിലൂടെ മിതമായ നിരക്കിൽ മൊബൈൽ ഡാറ്റ താരിഫുകൾ കൊണ്ടുവരുകയും ചെയ്‌തു. സുസ്ഥിരമായ ഭാവിക്ക് സമഗ്രമായ പാരിസ്ഥിതിക സംവിധാനം നിർമ്മിക്കുന്നതിനായി റിലയൻസ് $10 ബില്യൺ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

2035-ഓടെ സീറോ കാർബണിലെത്തുകയെന്ന ലക്ഷ്യത്തിനായി വിവിധ നടപടികൾ റിലയൻസ് കൈക്കൊള്ളുന്നു. ചെയർപേഴ്‌സണായ നിത അംബാനിയുടെ നേതൃത്വ ത്തിൽ റിലയൻസ് ഫൗണ്ടേഷൻ ഇതിനകം 55,550 ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലു മായി ഇന്ത്യയിലുടനീളമുള്ള 76 ദശലക്ഷത്തിലധികം ആളുകളിലേക്കെത്തുവാനിട യായി. ടൈം മാഗസിനിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയുടെ നാലാം പതിപ്പാണ് ടൈം മാഗസിൻ പുറത്തുവിട്ടത്.


Read Previous

ബംപറടിച്ച വിശ്വംഭരന്‍റെ പദ്ധതികളിങ്ങനെ; പുതിയ വീട്, ആരുടേയും കാലു പിടിക്കാതൊരു ജീവിതവും

Read Next

അബ്ദുറഹീം മോചനം: 15 മില്യൺ റിയാലിന്‍റെ ഡി.ഡി റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്‍റെ പേരില്‍ ഇഷ്യൂ ചെയ്ത് റിയാദിലെ ഇന്ത്യൻ എംബസി, നിർണ്ണായക ഘട്ടം പൂർത്തിയാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »