നടനും യുട്യൂബറുമായ രാഹുൽ വോറ കോവിഡ് ബാധിച്ച് മരിച്ചു


ന്യൂഡൽഹി: നടനും യുട്യൂബറുമായ രാഹുൽ വോറ (35) കോവിഡ് ബാധിച്ച് മരിച്ചു. “4 ദിവസമായി ആശുപത്രിയിൽ കഴിയുന്നു. പക്ഷേ, രോഗത്തിനു തെല്ലും കുറവില്ല. എന്റെ ഓക്സിജൻ നില തുടർച്ച യായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജൻ കിടക്കകളുള്ള നല്ല ആശുപത്രി കൾ ഏതെങ്കിലുമുണ്ടോ? എന്നെ സഹായിക്കാൻ ആരുമില്ല. കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തീർത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റിടുന്നത്’. ഉത്തരാഖണ്ഡ് സ്വദേശി യായ രാഹുൽ തലസ്ഥാന നഗരിയിലെ സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചു.

ഫെയ്സ്ബുക്കിൽ 19 ലക്ഷം ഫോളോവേഴ്സ് ഉള്ള വെബ്‌സീരീസ് നടനായ രാഹുൽ ഡൽഹിയിൽ താഹിർപുരിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ കഴിയുന്പോൾ മറ്റൊരു സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടിരുന്നു.

നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാൻ രക്ഷപ്പെടുമായിരുന്നു. പേര് രാഹുൽ വോഹ്റ, വയസ് 35, ആശുപത്രി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ താഹിർപൂർ ദില്ലി, ബെഡ് നന്പർ 6554 ബി വിംഗ് എച്ഡിയു. വീണ്ടും ജനിക്കും, നല്ല കാര്യങ്ങൾ ചെയ്യും ഇപ്പോൾ എല്ലാ ധൈര്യവും ചോർന്ന് പോയിരിക്കുന്നു. ഇങ്ങനെയായിരുന്നു രാഹുലിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്.

ഇതേതുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സുഹൃത്തുക്കൾ ഇടപെട്ട് അന്നു വൈകു ന്നേരം ദ്വാരകയിലെ ആയുഷ്മാൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.


Read Previous

ബ്രൈഡൽ സാരിയിൽ തിളങ്ങി ദിവ്യ പിള്ള; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Read Next

കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി യുവതി മരണപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »