ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി C സീരീസിലെ ബജറ്റ് സ്മാർട്ട്ഫോണുകൾ C2, C3, C11, C12, C15 അധികം താമസമില്ലാതെ അവതരിപ്പിച്ചേക്കും. ഈ മാസം എട്ടാം തിയതി പുത്തൻ സ്മാർട്ട്ഫോണുകളായ C20, C21, C25 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തും എന്ന് റിയൽമി വ്യക്തമാക്കി. റിയൽമി C20 ഈ വർഷം ജനുവരിയിൽ വിയറ്റ്നാം വിപണിയിൽ വില്പനക്കെത്തിയ മോഡൽ ആണ്. കഴിഞ്ഞ മാസം റിയൽമി C21 മലേഷ്യൻ വിപണിയിലും, റിയൽമി C25 ഇന്തോനേഷ്യൻ വിപണിയിലും എത്തിയിരുന്നു.
റിയൽമി C20 ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഡ്യുവൽ സിം (നാനോ) ഫോൺ ആണ് ഇത്. 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിൽ. 5,000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2 ജിബി റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC ആണ് പ്രോസസ്സർ. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെയായി വർദ്ധിപ്പിക്കാവുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഫോണിന്.
ഡ്യുവൽ സിം (നാനോ) ഫോൺ ആയ C21ൽ ആൻഡ്രോയിഡ് 10 അധിഷ്ഠിതമായ റിയൽമി യുഐയിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേ ആണ് റിയൽമി C21-ന്. 10W ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. 3 ജിബി റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 35 SoCയാണ് ഫോണിന്റെ പ്രോസസ്സർ. ഡ്യുവൽ സിം (നാനോ) ഫോൺ ആയ റിയൽമി C25ൽ ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേ യുള്ള ഫോണിന് 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 70 SoC പ്രൊസസ്സറാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ്.