റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല.


ജിദ്ദ: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധ മാക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അന്വേഷണത്തിനാണ് മന്ത്രാലയത്തിന്റെ മറുപടി.

ഉംറയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവര്‍ റമദാന്‍ ഒന്നിനു മുമ്പ് കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് മന്ത്രാലയം നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് തീര്‍ഥാടകര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണോയെന്ന ചോദ്യം ഉയര്‍ന്നത്.

വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണമെന്നും ഇത് ഓരോ ആഴ്ചയും പുതുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.


Read Previous

റിയൽമി C20, C21, C25 സ്മാർട്ട്ഫോണുകൾ ഉടന്‍ വില്‍പ്പനക്ക് എത്തും

Read Next

വുസൂൽ പദ്ധതി: വനിതകളുടെ യാത്രാ ചെലവിന്റെ 80 ശതമാനം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular