റിയാദ് : റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്ണ്യ മേഖലകളിലെ നിറ സാന്നിധ്യം ആയിരുന്ന സത്താർ കായംകുളം (56) മരണപെട്ടു, ആലപ്പുഴ ജില്ലയിൽ കായംകുളം സ്വദേശി കൊല്ലൻറ്റയ്യ് ത്ത് വീട്ടിൽ ജലാലുദ്ദീന്‍റെ മകനാണ് .പക്ഷാഘാതത്തെ തുടർന്ന് മൂന്നു മാസമായി റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇന്ന് (ബുധൻ) വൈകിട്ട് 5.30 ഓടെയാണ് അന്ത്യം സംഭവിച്ചത്.
ഈ മാസം 18 നു നാട്ടിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോകുവാൻ തെയ്യാറെടുപ്പുകൾ പൂർത്തിയായിരുന്നു . അതിനിടയിലാണ് പെട്ടുന്നുള്ള മരണം സംഭവിക്കുന്നത്, മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിലുണ്ട്, പ്രവാസി മലയാളി സമൂഹം ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ശ്രവിച്ചത്.

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയായ ഒഐസിസി പ്രസ്ഥാനത്തിന് റിയാദിൽ തുടക്കം കുറിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു, റിയാദിലെ കലാ- സാംസ്‌കാരിക രാഷ്ട്രിയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന സത്താര്‍ കായംകുളം റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ ഫോറത്തിന്റെ വൈസ് ചെയർമാനും, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ ചെയർമാനുമായിരുന്നു, കായംകുളം പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി, എംഇഎസ് റിയാദ് ചാപ്റ്റർ സ്കോളർഷിപ്പ് വിങ്ങ് കൺവീനർ എന്നി പദവികൾ വഹിച്ചിരുന്നു.
അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷമായി ജീവനക്കാരനാണ്. ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐടി എഞ്ചിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി). സഹോദരൻ അബ്ദുൽ റഷീദ് റിയാദിൽ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമുഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാന്‍ അടക്കമുള്ള നിരവധി പേര്‍ രംഗത്തുണ്ട്.