ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു; മുപ്പത്തിയേഴ് ലക്ഷത്തിലധികം പേർ ചികിത്സയില്‍.


ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,54,197 ആയി ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്.

ഇന്നലെ 3,48,421 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. നിലവിൽ മുപ്പത്തിയേഴ് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,55,338 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു.

മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.40,956 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിൽ കർണാടകയാണ്. സംസ്ഥാനത്ത് 39,510 പേരാണ് 24മണിക്കൂറിനിടെ രോഗബാധിതരായത്. 37,290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കേരളമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് തുടരുന്നത്.


Read Previous

ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ച് ബ്രൂ​​​​ണെ​​യ് ഒ​​​​രു വർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു കോ​​​​വി​​​​ഡ്-19 കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെയ്തില്ല.

Read Next

മഹാമാരിയുടെ മുന്നണിപോരാളികള്‍ക്ക് ബിഗ്‌ സലൂട്ട്; ഭൂമിയിലെ മാലാഖാമാർക്കായി ലോക നേഴ്സ് ദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »