മഹാമാരിയുടെ മുന്നണിപോരാളികള്‍ക്ക് ബിഗ്‌ സലൂട്ട്; ഭൂമിയിലെ മാലാഖാമാർക്കായി ലോക നേഴ്സ് ദിനം


ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി. മെയ് 12 ലോക നഴ്‌സ് ദിനം . കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ഭൂമിയിലെ മാലാഖാമാർ എന്ന അഭിസംബോധനയ്ക്ക് അർഹതപ്പെട്ടവർ തന്നെയാണ് നഴ്‌സുമാർ. സ്ഹനേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ പോലും കാരുണ്യവും കരുതലും കൊണ്ട് അവർ വേദനകളിൽ സാന്ത്വനമാകുന്നു.

ആശുപത്രികളിൽ വേദനയിലും തളര്‍ച്ചയിലും കൈപിടിച്ചു കൊണ്ട് ആശ്വസിപ്പിക്കാൻ അവര്‍ ഉണ്ടാവും. വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി നമ്മുടെ വേദനകള്‍ ഒപ്പിയെടു ക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍. അവര്‍ നമ്മള്‍ അറിയാതെ നമ്മുടെ വേദനകള്‍ ഒപ്പിയെ ടുക്കുന്നു. മരണത്തില്‍ നിന്ന് ജീവിതത്തിലേക്കൂള്ള നൂല്‍പ്പാലത്തിലൂടെ രോഗിയെ കൂട്ടിക്കോണ്ടൂ വരാന്‍ ഉറക്കം പോലും ഇല്ലാതെ കണ്ണ് ചിമ്മാതെ അവരുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്ന മാലാഖമാർ.

യുദ്ധഭൂമിയിൽ പരിക്കേറ്റവരുടെ ക്ഷേമം അന്വേഷിച്ചും, അവർക്ക് വേണ്ടുന്ന ആതുരസേവനം ചെയ്തും അവർക്ക് ഇടയിൽ നടന്ന അവള ‘വിളക്കേന്തിയ വനിത, എന്ന് അവര്‍ സ്നേഹത്തോടെ വിളിച്ചു. ആധുനിക നേഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12. ലോക നേഴ്‌സുമാരുടെ ദിനം.

1820 മെയ് 12ന് ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ഫ്ലോറെൻസ് നൈറ്റിംഗൽ നഴ്സിംഗ് പഠനം തിരഞ്ഞെടുത്തത് കുടംബത്തിനോ, സമൂഹത്തിനോ, ആർക്കും തന്നെ ഉൾകൊള്ളുവാൻ സാധി ക്കുന്നതായിരുന്നില്ല. എന്നിട്ടും അവർ അംഗീകൃത നഴ്സായി സേവനം അനുഷ്ഠിച്ചു. നഴ്സിംഗ് തനിക്ക് ഈശ്വരന്‍ നിശ്ചയിച്ച നിയോഗമാണെന്ന് ഫ്ലോറെന്‍സ് കരുതി. കാലങ്ങള്‍ക്കിപ്പുറം, ഫ്ലോറെ ന്‍സ് നൈറ്റിംഗലിന്റെ ജന്മദിനം അന്താരാഷ്ട്ര നഴ്സിംഗ് ദിനമായി ആചരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി നേഴ്സുമാർക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ൽ ആണ്. എന്നാൽ 1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ പോലും എതിർപ്പ് നിലനിന്നിരുന്ന കാലഘട്ടത്തിലാണ് സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്‌ളോറന്‍സ് നേഴ്‌സിംഗ് മേഖലയിലേക്ക് കടന്നു വരുന്നത്.അവൾ തന്നാലാവുംവിധം പാവങ്ങളെയും രോഗികളെയും സഹായിച്ചു. പാവപ്പെട്ട രോഗികളുടെ ദയനീയ സ്ഥിതി ഫോറൻസിന്റെ മനസ്സിനെ ഉലച്ചു.

കോളറ നാട്ടിൽ പടർന്നുപിടിച്ചു അനേകർ മരിച്ചു. ഫ്ലോറൻസ് കോളറ ബാധിതരെ ആത്മാർഥയോടെ പരിചരിച്ച് അനേകരെ ജീവിതത്തിലേക്ക്തിരികെ കൊണ്ടുവന്നു. ആ സമയത്താണ്ക്രിമിയൻ യുദ്ധം കൊടുമ്പിരി ക്കൊണ്ടതും നിരവധി പട്ടാളക്കാർ മരണമടഞ്ഞതും. യുദ്ധമുന്നണിയിലെ മരണത്തേക്കാൾ അധികമാണ് മുറിവേറ്റ് ആശുപത്രിയിൽ കഴിയുന്ന പട്ടാളക്കാർ മരിക്കന്നതെന്ന സത്യം ഫ്ലോറൻസ് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. അവൾ പ്രത്യേക അനുമതിയോടെ പോരാളികളെ ശുശ്രൂഷിക്കുന്ന സ്കൂട്ടാരിയിലേക്ക് തിരിച്ചു. മരണാസന്നമായ ജവാന്മാരുടെ അവസ്ഥ ദയനീയമായിരുന്നു.

വൃത്തിഹീനമായ പരിസരം, ശുദ്ധജലത്തിന്റെയും മരുന്നിന്റെയും ബാൻഡേജിന്റെയും എല്ലാം അഭാവം. ഫ്ലോറൻസ് തന്റെ കൂടെ വന്ന നഴ്സുമാരോടൊപ്പം തന്റെ ജോലി ആരംഭിച്ചു. പരിസരമെ ല്ലാം വൃത്തിയാക്കി. ജവാന്മാരുടെ വസ്ത്രങ്ങളും കിടക്കവിരികളുമെല്ലാം കഴുകി വൃത്തിയാക്കി. സ്നേഹപൂർവം ഫ്ലോറൻസ് അവരെ പരിചരിച്ചു.

ഒടുവിൽ അവളുടെ ശ്രമങ്ങൾ ഫലം കണ്ടു. അനേകം ജവാന്മാർ ജീവിതത്തിലേക്ക്തിരികെ വന്നു. ഫ്ലോറൻസിന്റെ സ്നേഹനിർഭരമായ ഇടപെടൽ പട്ടാളക്കാർക്കിടയിൽ അവളെ ക്രിമിയനിലെ മാലാ ഖയാക്കിയത്. എന്നും ഉറങ്ങുന്നതിനു മുമ്പ് വിളക്കു മായി വന്ന് ഓ രോ ജവാന്മാരുടെയും ക്ഷേമം അന്വേഷിച്ച് ശുഭരാത്രി നേർന്നിട്ടേ ഫ്ലോറൻസ് ഉറങ്ങുമായിരുന്നുള്ളൂ. അങ്ങനെ അവർ ക്ക്‘വിളക്കേ ന്തിയ വനിത എന്ന പേരു ലഭിച്ചു.

ധാരാളം എഴുത്തുകളും പുസ്തകങ്ങളും അവർ രചിച്ചു. നോട്ട്സ് ഓൺ ഹോസ്പിറ്റൽ &നോട്ടിസ് ഓൺ നഴ്സിംഗ് എന്നിവയാണ് പ്രധാനകൃതികൾ. 1883-ൽ റോയൽ റെഡ്ക്രോസ്അവാർഡും 1907-ൽ;ഓർഡർ ഓഫ് മെറിറ്റ് അവാർഡും അവരെ തേടിയെത്തി. 1910 ഓഗസ്റ്റ്13-ന് അന്തരിച്ചു. നേഴ്‌സു മാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോക മെമ്പാടും നേഴ്‌സുമാരുടെ ദിനമായി ആയി ആചരിക്കുന്നു.


Read Previous

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു; മുപ്പത്തിയേഴ് ലക്ഷത്തിലധികം പേർ ചികിത്സയില്‍.

Read Next

ഡോക്ടർമാരും ആശുപത്രികളും ഒന്നുമില്ലാത്ത സാഹചര്യത്തിൽ പ്രസവം മുതൽ ഹാർട്ട് അറ്റാക്ക് വരെ ഇവർക്ക് കൈകാര്യം ചെയ്യേണ്ടി വരും നഴ്സസ് ദിനത്തില്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular