Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ മുന്നണി നേതാക്കളെ കൊണ്ട് നിറഞ്ഞ് മുംബൈയിലെ ശിവജി പാര്‍ക്ക്; മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ മാറ്റിയാല്‍ മോദി അധികാരത്തിലെത്തില്ലെന്ന് രാഹുല്‍. മോദിക്കെതിരെ ആഞ്ഞടിച്ച് മറ്റ് നേതാക്കളും


മുംബൈ: നരേന്ദ്ര മോദിക്കെതിെര ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി വെറും മുഖംമൂടിയെന്നും രാഹുല്‍ പറഞ്ഞു. മോദി ഊതിവീര്‍പ്പിച്ച ഒരു അഭിനേതാവാണ്. അദ്ദേഹത്തിന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിക്കുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുന്നു, കടലില്‍ ചാടാനോ വിമാനത്തില്‍ പറക്കാനോ നിര്‍ദ്ദേശം കിട്ടുന്നു, അതനുസരിക്കുന്നു. അദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ 56 ഇഞ്ച് വിരിവുള്ള നെഞ്ചകമില്ലെന്നും രാഹുല്‍ ആരോപിച്ചു

മോദിക്ക് അദ്ദേഹത്തെ തന്നെ ഭയമാണ്. അദ്ദേഹം എന്നെയും ഭയക്കുന്നു. തന്നെ ആര്‍ക്കും അടിച്ചമര്‍ത്താനാകില്ല. താന്‍ എല്ലാം കാണുന്നുണ്ട്, എല്ലാം മനസിലാക്കുന്നു മുണ്ട്. വര്‍ഷങ്ങളായി ഇത് കണ്ട് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ ഇന്ത്യ സഖ്യ റാലിയില്‍ സംസാരിക്കുകായിരുന്നു രാഹുല്‍

ഇന്ത്യ സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്ത്വത്തിന്‍റെയും രാഷ്‌ട്രമാണ്. ഇവിടെ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യം ഒന്നായാണ് തന്‍റെ യാത്രയില്‍ അണി ചേര്‍ന്നതെന്നും രാഹുല്‍ അവകാശപ്പെട്ടു. ഒരു ശക്തി ക്കെതിരായാണ് തങ്ങളുടെ പോരാട്ടം. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ മാറ്റിയാല്‍ മോദി വിജയിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. വിവിപാറ്റ് എണ്ണാന്‍ തങ്ങള്‍ ആവശ്യ പ്പെട്ടതാണ്. എന്നാല്‍ അതിന് അദ്ദേഹം തയാറാകുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതി പക്ഷ സഖ്യമായ ഇന്ത്യ മൂന്നണിയുടെ പടുകൂറ്റന്‍ റാലി അരങ്ങേറിയത്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണി ഭവനില്‍ നിന്ന് ഓഗസ്‌റ്റ്ക്രാന്തി മൈതാനം വരെ ന്യായ് സങ്കല്‍പ്പ് പദയാത്ര നടന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനം സൂചിപ്പിച്ച് കൊണ്ടുള്ള യാത്ര ആയിരുന്നു ഇത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍സിപി (എസ്‌പി) അധ്യക്ഷന്‍ ശരദ് പവാര്‍, ആര്‍ജെഡി നേതാവും ബിഹാര്‍ ഉപ മുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവരും റാലിയില്‍ സംബന്ധിച്ചു.

ആം ആദ്‌മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്‌ദുള്ള, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറന്‍, മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

വ്യാജ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി തന്‍റെ പത്ത് വര്‍ഷക്കാലം ഇത്രയധികം വിദേശയാത്രകള്‍ നടത്തിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേര് നല്‍കിയപ്പോള്‍ ബിജെപി ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചെന്നും ഡിഎംകെ നേതാവ് ചൂണ്ടിക്കാട്ടി.

തങ്ങള്‍ അഴിമതിക്കാരാണെന്ന് പറഞ്ഞ് മോദി തങ്ങളെ അപമാനിക്കാന്‍ തുടങ്ങി. എന്നാല്‍ ബിജെപി ആണ് അഴിമതിക്കാരെന്ന് തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വ്യക്ത മാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ വെള്ളക്കോളര്‍ അഴിമതിയാണ് ഇത്. ബിെജപി തകര്‍ത്ത രാജ്യത്തിന്‍റെ ഹൃദയത്തെ അറിയാനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. ബിജെപിയാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ഭീഷണിയെന്നും സ്‌റ്റാലിന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ സഖ്യത്തിന്‍റെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കോ എതിരെ അല്ലെന്നും, മറിച്ച് വിദ്വേഷത്തിന്‍റെ പ്രത്യശാസ്‌ത്രത്തോടാ ണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തിന്‍റെ വൈവിധ്യവും സാഹോദര്യവും കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ശിവജി പാര്‍ക്കിലെ റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം ചൂണ്ടിക്കാട്ടി.


Read Previous

തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ബിജെപി സമാഹരിച്ചത് 6987.40 കോടി രൂപ ; പാര്‍ട്ടികള്‍ കമ്മിഷന് നല്‍കിയ കണക്കുകള്‍ പുറത്ത്

Read Next

കേരളത്തിൽ ബിജെപി -സിപിഎം അവിശുദ്ധ സഖ്യം; ഏതൊക്കെ മണ്ഡലത്തിലെന്ന് വെളിപ്പെടുത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »