സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്


റിയാദ്: സൗദിയിലെത്തുന്ന വിദേശികൾക്ക് ഈ മാസം ഇരുപത് മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീ ൻ നിർബന്ധമാക്കിയതോടെ സൗദി ദേശീയ വിമാന കമ്പനിയായ സഊദിയ ഏഴു ദിവസത്തെ ഇൻസ്റ്റി റ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കാ തെ എത്തുന്ന വിദേശികൾക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആണ് ഇരുപത് മുതൽ പ്രാബല്യത്തിൽ വരുന്നത്.

പ്രധാന നഗരികളായ റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നാലു നഗരങ്ങളിലെ വിവിധ ഹോട്ടലുകൾ നൽകുന്ന ക്വാറൻ്റീൻ പാക്കേജുകളാണു സൗദി എയർലൈൻസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടു ള്ളത്. ഏറ്റവും കുറഞ്ഞ സ്റ്റാറുകൾ ഉള്ള ഹോട്ടലുകൾ തിരഞ്ഞെടുത്താൽ പോലും 7 ദിവസത്തേക്ക് 50,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരും.

ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലാണ് സൗദി എയർലൈൻസ് ക്വാറൻ്റീൻ പാക്കേജുകൾ നൽകുന്നത്. ഇതിൽ കൊവിഡ് ടെസ്റ്റും 3 നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയും 6 രാത്രി താമസവുമടങ്ങുന്ന പാക്കേജുകളാണ് നൽകുന്നത്.

റിയാദിൽ 2,920 റിയാൽ മുതൽ 7,744 റിയാൽ വരെയാണു നിരക്കുകൾ. ജിദ്ദയിൽ 2,425 റിയാൽ മുതൽ 8,608 റിയാൽ വരെയാണു നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മദീനയിൽ 2,443 റിയാൽ മുതൽ 3,352 റിയാൽ വരെയും ദമാമിൽ 3,100 റിയാൽ മുതൽ 3,424 റിയാൽ വരെയാണു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിരക്ക്.

വിമാന ടിക്കറ്റുകൾക്കൊപ്പം ക്വാറന്റൈൻ സംവിധാനവും സജ്ജീകരിക്കണമെന്നും അതിനുള്ള നിരക്കും ടിക്കറ്റിൽ ഉൾപ്പെടുത്തണമെന്നുമാണ് സൗദി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മറ്റു എയർലൻസുകളും ഉടൻ പാക്കേജുകൾ പുറത്ത് വിടുമെന്ന് അറിയുന്നു.

ബുക്കിങ്ങിനായി സൗദിയയുടെ ഈ ലിങ്കിൽ കയറാവുന്നതാണ്. https://m.holidaysbysaudia.com/en-US/static/quarantine_package


Read Previous

ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു, വിമാനടിക്കറ്റുകളിൽ വൻ വർധന സൗദി യാത്രികരുടെ ഏക ഇടത്താവളം.

Read Next

ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തി ആദ്യമായി അല്‍ അറബി മുത്തമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »