ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു, വിമാനടിക്കറ്റുകളിൽ വൻ വർധന സൗദി യാത്രികരുടെ ഏക ഇടത്താവളം.


മനാമ: സൗദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ നിലവിൽ ആശ്രയിക്കുന്ന ബഹ്‌റൈൻ വഴിയു ള്ള യാത്രയും അവതാളത്തിൽ. ബഹ്‌റൈനിലെ ഹോട്ടലുകൾ നിറഞ്ഞു കവിയുന്നതും ഇതിനകം തന്നെ ഹോട്ടലുകൾ ബുക്കിങ് പൂർത്തിയായതും വിമാനടിക്കറ്റുകളിൽ വൻ വർധനവും നിലവിൽ ബഹ്‌ റൈൻ വഴി വരാനായി ഒരുങ്ങുന്നവർക്ക് തടസമായിത്തുടങ്ങി.

സൗദി അതിർത്തികൾ തിങ്കളാഴ്ച മുതൽ തുറക്കുന്നതോടെ കിംഗ് ഫഹദ് കോസ്‌വേ വഴി ധാരാള മായി സൗദി പൗരന്മാർ ബഹ്റൈനി ലേക്ക് പോകാനായി ഒരുങ്ങിയതും ഇതിനായി ഹോട്ടലുകൾ ബുക്കിങ് നടത്തുന്നതും നിലവിൽ ബഹ്‌റൈൻ യാത്രക്കാർക്ക് പ്രതിസന്ധി തീർക്കുമെന്ന് നിലയിലേ ക്കാണ് നീങ്ങുന്നത്. ഇതിനകം തന്നെ ഹോട്ടലുകളിൽ റൂമുകൾ ഫുൾ ആയ അവസ്ഥയിലാണെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു.

നിലവിൽ ബഹ്‌റൈനിൽ പതിനാലു ദിവസം മുതൽ പതിനാറ് ദിവസം വരെയാണ് സൗദി യാത്ര ക്കാർ താമസിക്കുന്നത്. പതിനാല് ദിവസം ഇന്ത്യക്ക് പുറത്ത് കഴിഞ്ഞവർക്ക് സഊദിയിൽ പ്രവേശനം സാധ്യമാകുമെന്നതിനാലാണിത്. എന്നാൽ, അൽപമെങ്കിലും ആശ്വാസമായിരുന്ന മറ്റു രാജ്യങ്ങൾ വഴിയുള്ള യാത്രകളെല്ലാം അവസാനിച്ചതോടെ സൗദിയിലേക്കുള്ള ഇന്ത്യക്കാർ പൂർണ്ണമായും ബഹ്‌ റൈനെ ആശ്രയിച്ചതാണ് നിരക്കുകൾ കൂടാൻ കാരണം.

നിലവിൽ ആയിരക്ക ണക്കിന് മലയാളികളാണ് ബഹ്‌റൈനിൽ ക്വാറന്റൈനിൽ കഴിയുന്നത്. ദിനം പ്രതി നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്നുമുണ്ട്. പലരും ബന്ധപ്പെടുമ്പോൾ നിലവിൽ സൗകര്യ ങ്ങൾ ചെയ്യുന്നതിൽ പരിമിതികൾ നേരിടുന്നുണ്ടെന്ന് ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.

മാസങ്ങളോളമായി ടൂറിസം രംഗം ശോകമൂകമായിരുന്ന ബഹ്‌റൈനിൽ നിലവിലെ സാഹചര്യം മുതലെടുക്കുന്ന ഏജൻസികളും ഉണ്ട്. ഹോട്ടലുകളിൽ ബഹുഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ബംഗ്ളാദേശികളാണ്. തിങ്കളാഴ്ച്ച മുതൽ സൗദിയില്‍ നിന്നും ആളുകൾ എത്തിച്ചേരുന്നതോടെ ഹോട്ട ൽ, ടൂറിസം വ്യവസായം പഴയ പടിയിലേക്ക് എത്തുമെന്നാണ് ഇവർ കരുതുന്നത്. അതിനുള്ള തയ്യാറെ ടുപ്പുകളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.

അതോടൊപ്പം തന്നെ സഊദിയിലേക്ക് പോകാനുള്ള ആളുകളുടെ എണ്ണം കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാനക്കമ്പനികള്‍. കേരളത്തിൽ നിന്നു ബഹ്റൈനിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റെടുത്ത പലർക്കും 75,000 രൂപക്ക് മുകളില്‍ ആണ് നല്‍കേണ്ടി വന്നത്. അതേസമയം, ഗൾഫ് എയർ ഓൺലൈൻ ടിക്കറ്റ് നിരക്ക് ഏകദേശം 84,000 രൂപയോളമാണ് കാണിക്കു ന്നത്. ഇത് തന്നെ ചില ദിവസങ്ങളിൽ 179,753 രൂപയും കാണിക്കുന്നുണ്ട്.


Read Previous

ജൂലൈ ഒന്ന് മുതൽ അബുദാബി അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിയന്ത്രണം നീക്കുന്നു.

Read Next

സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular