ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ലാഹോര്‍: പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍. നാലു ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ക്കുമാണ് റാവല്‍പിണ്ടി സ്വദേശിനിയായ സീനത്ത് വാഹീദ് എന്ന യുവതി ജന്മം നല്‍കിയത്. ഒരു മണിക്കൂറിനിടെ പ്രസവം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹാജിറ കോളനിയിലെ താമസക്കാരിയായ യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന് 18-നാണ് പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌പെഷ്യല്‍ ടീമിനെ സജ്ജമാക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും മൂന്നു പേരുടെ പ്രസവത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടായെന്നും അതുകൊണ്ട് മൂന്ന് കുട്ടികളെ ഇന്‍കുബേറ്ററിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
മാതാവിന് ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇവര്‍ സാധാരണനിലയിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെ ആദ്യ സംഭവമാണിതെന്നും അവര്‍ വ്യക്തമാക്കി.