റിയാദ്: കണ്ണൂര്‍ പെരിമ്പ സ്വദേശിനി റിയാദില്‍ നിര്യാതയായി. സന്ദര്‍ശന വിസയിലെത്തിയ ടിപി ജമീല (64) ആണ് നിര്യാതയായത്. ഭര്‍ത്താവ് പരേതനായ മുഹമ്മദ് മമ്മു. മക്കള്‍: പരേതനായ ലത്തീഫ്. പരേതനായ അസീസ്, ജബ്ബാര്‍, സിദ്ദീഖ്, സല്‍മത്, ഫൗരീദ, സറീന.
![](https://malayalamithram.in/wp-content/uploads/2024/02/death-in-riyadh.jpg)
റിയാദിലുളള മകളായ സല്‍മത്തിന്റെയും ഭര്‍ത്താവ് അശ്‌റഫിന്റെയും അടുത്തേ ക്കാണ് സന്ദര്‍ശന വിസയില്‍ ഇവരെത്തിയത്. ദുബായിലുളള റിയാസ്, നിസാര്‍ എന്നിവരാണ് മറ്റു മരുമക്കള്‍. മൃതദേഹം ഖബര്‍അടക്കുന്നതിനായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് കെഎംസിസി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇസ്മായില്‍ കാറോളം എന്നിവര്‍ രംഗത്തുണ്ട്.