ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. ഇഡി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് കെജരിവാളിനെ കോടതിയില്‍ എത്തിച്ചത്. കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.

പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അഡീഷണല്‍ സോളി സിറ്റര്‍ ജനറല്‍ എസ്.വി രാജുവാണ് ഇ.ഡിക്ക് വേണ്ടി ഹാജരായത്. കെജരി വാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയും ഹാജരായി. അറസ്റ്റിന്റെ അനിവാര്യത ഇ.ഡി കോടതിയെ അറിയിച്ചു. വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകളുണ്ട്. നയ രൂപീകരണത്തില്‍ കെജരിവാളിന് നേരിട്ട് പങ്കുണ്ട്. പിഎംഎല്‍എ പ്രകാരമുള്ള നടപടി പാലിച്ചാണ് അറസ്റ്റ്. നയ രൂപീകരണത്തിലും ലൈസന്‍സിലും കോഴ വാങ്ങി.
അഴിമതിയില്‍ മലയാളിയായ വിജയ് നായരാണ് ഇടനിലക്കാരന്‍. ബിആര്‍എസ് നേതാവ് കെ. കവിതക്കായി സൗജന്യങ്ങള്‍ നല്‍കി. അഴിമതിപ്പണം പഞ്ചാബ്, ഗോവ തിരഞ്ഞെ ടുപ്പുകള്‍ക്കായി ഉപയോഗിച്ചെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. ഇ.ഡി അറസ്റ്റിനെ തിരെ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി കെജരിവാള്‍ പിന്‍വലിച്ചിരുന്നു. വിചാരണ കോടതിയില്‍ െേകജരിവാളിനെ ഹാജരാക്കുമെന്നതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്.
അതേസമയം കെജരിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് ആം ആദ്മി പാര്‍ട്ടി. രാവിലെ തന്നെ എഎപി ആസ്ഥാനത്ത് എത്തി ച്ചേരാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ഇ.ഡി സംഘം കേജ്രിവാളിനെ ഔദ്യാഗിക വസതിയിലെത്തി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് രാത്രി ഒന്‍പത് മണിയോടെ അറസ്റ്റു ചെയ്തത്. മദ്യനയ അഴിമതിക്കേസിലെ പ്രധാന സൂത്രധാരന്‍ കെജരിവാള്‍ ആണെന്നാണ് ഇഡിയുടെ വാദം.
ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആംആദ്മി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു. പിന്നാലെ മദ്യനയ ത്തില്‍ കോഴ ഇടപാട് ആരോപിച്ച് ഒക്ടോബറില്‍ ആം ആദ്മി എംപി സഞ്ജയ് സിങും അറസ്റ്റിലായി. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ. കവിത കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കെജരിവാളും ഇ.ഡിയുടെ അറസ്റ്റിലായത്.