#SIBAL ON ARVIND KEJRIWAL ARREST| ഇഡി ബിജെപിയുടെ അനുസരണയുള്ള കുട്ടിയെന്ന് തെളിയിച്ചു’ ; കെജ്‌രിവാളിൻ്റെ അറസ്‌റ്റില്‍ കപിൽ സിബൽ


ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിന് പിന്നാലെ ബിജെപി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി രാജ്യസഭ എംപി കപിൽ സിബൽ. ‘ഇഡി ഏറ്റവും അനുസരണയുള്ള കുട്ടിയാണെന്ന് തെളിയിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തതിനെ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡൻ്റുമായ മെഹബൂബ മുഫ്‌തി വ്യാഴാഴ്‌ച ഒരു പോസ്‌റ്റിൽ അപലപിച്ചിരുന്നു. അറസ്‌റ്റ് രാഷ്‌ട്രീയ പകപോക്കലാണെന്നും മെഹബൂബ മുഫ്‌തി ആരോപിച്ചിരുന്നു. വർധിച്ചുവരുന്ന സ്വേച്‌ഛാധിപത്യത്തിൻ്റെ അടയാളമാണിതെന്നും അവര്‍ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ കൃത്രിമ മാര്‍ഗങ്ങളിലൂടെ അധികാരം പിടിക്കാനുള്ള ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) ഊര്‍ജിത നീക്കമാണ് ധൃതിപ്പെട്ടുള്ള അറസ്റ്റിലൂടെ വെളിവായതെന്ന് പിഡിപി മേധാവി അവകാശപ്പെട്ടു. “ഇഡി മറ്റൊരു മുഖ്യമന്ത്രിയെ ഏകപക്ഷീയമായി അറസ്‌റ്റ് ചെയ്‌തത് രാഷ്ട്രീയ പകപോക്കലിന്‍റെ പ്രകടമായ ഉദാഹരണമാണ്. വർധിച്ചുവരുന്ന സ്വേച്‌ഛാ ധിപത്യത്തിന് തെളിവാണിത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായേക്കുമെന്ന ഭീതി കാരണമാണ് ഈ ഭീരുത്വ പ്രവൃത്തിക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നത്. സ്വേച്‌ഛാധിപത്യം രാജ്യത്ത് വിജയിക്കാന്‍ പോകുന്നില്ലെന്നും ഭയാശങ്കകളില്ലാതെ അതി ശക്തമായി പോരാടുമെന്നും പിഡിപി മേധാവി മെഹബൂബ മുഫ്‌തി ട്വീറ്റ് ചെയ്‌തു.

രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ അറസ്‌റ്റും കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിനെ ഉപയോഗിച്ച് രാഷ്ട്രീയം കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡൽഹി മന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അതിഷി വ്യാഴാഴ്‌ച ബിജെപിയോട് ആവശ്യപ്പെട്ടി രുന്നു. ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു, തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കുള്ള ഉപകരണമോ ആയുധമോ ആയി ഇഡിയെ ഉപയോഗിക്കുന്നതിന് പകരം ന്യായമായ രാഷ്ട്രീയ പോരാട്ടത്തിന് അവര്‍ ബിജെപിയെ ക്ഷണിച്ചു.


Read Previous

#Student Killed In Lab Experiment | ലാബില്‍ പരീക്ഷണത്തിനിടെ രാസവസ്‌തു പൊട്ടിത്തെറിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം

Read Next

#Arvind Kejriwal was produced in court | അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി; പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇ.ഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular