ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബിഹാര്‍- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ കാറിന്റെ പിന്നിലെ ചില്ല് തകര്‍ന്നു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ തുടര്‍ച്ചയായി കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തുറന്ന കാറിന് നേരെയായിരുന്നു ആക്രമണം.
രാഹുലിന്റെ കാറിന് മാത്രമല്ല, മറ്റ് നേതാക്കളുടെ കാറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. രാഹുലിന്റെ യാത്ര തകര്‍ക്കാനും അദേഹത്തെ ആക്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു കല്ലേറ് നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ബംഗാളില്‍ മാള്‍ഡയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. രാഹുലിന് സുരക്ഷ ഒരുക്കേണ്ടത് ബംഗാള്‍ സര്‍ക്കാരാണ്. രാഹുലിന് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.