ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തായ്‌പേയ്: തായ്‌വാനില്‍ ഭൂചലനങ്ങള്‍. കിഴക്കന്‍ കൗണ്ടിയായ ഹുവാലീനില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി എണ്‍പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഏപ്രില്‍ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള
കോൺഗ്രസും, സിപിഎമ്മും, തൃണമൂല്‍ കോൺഗ്രസും അടക്കമുള്ള പ്രധാന പ്രതിപക്ഷങ്ങളെല്ലാം തന്നെ പ്രസംഗത്തിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്തുനില്‍ക്കുകയാണ് പ്രതിപക്ഷം. പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി വേണമെന്നാണ് ആവശ്യം.
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയതായി അറിയുന്നു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ കമ്മിഷണറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത് പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ സൂചനയാണെന്നു കരുതുന്നു. തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയർന്ന പോലീസ്
കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. രാവിലെ പത്തരയോടെയാണ് കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിന്‍റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്.
കാസര്‍കോട്: കേരളത്തിൽ അഴിമതിയെന്ന മോദിയുടെ പരാമര്‍ശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും കേരളത്തെ അപമാനിക്കാനാണ് മോദിയുടെ ശ്രമെന്നും പിണറായി വിജയൻ പറഞ്ഞു. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം. ഏഷ്യാനെറ്റ്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ ഗതാഗത
ന്യൂഡൽഹി : ദൂരദർശൻ ന്യൂസ് ലോഗോ ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക് മാറ്റിയത് കാഴ്‌ചക്കാരുടെ എണ്ണത്തിലോ വാണിജ്യ നേട്ടത്തിലോ വർധനവ് ഉണ്ടാക്കാന്‍ സഹായിക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം. ദൂരദർശൻ ന്യൂസിന്‍റെ ലോഗോ മാറ്റിയത് കൊണ്ട് മാത്രം കാഴ്‌ചക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയില്ലെന്ന് മുൻ പ്രസാർ ഭാരതി എഡിറ്ററും മാധ്യമ വിദഗ്‌ധനുമായ രാജേന്ദ്ര
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. വിവിധ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥമാണ് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി എത്തുന്നത്. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി കളുടെ പ്രചരണത്തിനാണ് പങ്കെടുക്കുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡല്‍ഹിയില്‍
തൃശൂര്‍: കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരത്തിന്‍റെ ശോഭ കെടുത്തിയെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂര്‍ പൂരം പൊലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തു ടര്‍ന്നാണ് നിര്‍ത്തിവെക്കേണ്ടിവന്നതെന്ന് മുരളീധരന്‍ പറഞ്ഞു. രാത്രി നടക്കേണ്ടിയിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് നിര്‍ത്തിവയ്ക്കുകയും, പിന്നീട് രാവിലെ നടത്തേണ്ടി
തൃശ്ശൂര്‍: പതിവില്ലാത്തവിധം തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് പകല്‍വെളിച്ചത്തിലാണ് ഇത്തവണ നടന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിലൊഴികെ മുടക്കമില്ലാതെ നടക്കുന്ന വെടിക്കെട്ട് ഇത്തവണ വൈകാൻ ഇടയാക്കിയത് പോലീസ് ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് ഉയരുന്ന ആരോപണം. വെടിക്കെട്ടിന് മുമ്പ് സ്വരാജ് റൗണ്ടില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തര്‍ക്കത്തിന് കാരണമായത്. പോലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്