കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; സമീപത്തെ തെങ്ങുകളിലേക്ക് തീ പടർന്നു


കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. 

രാവിലെ പത്തരയോടെയാണ് കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിന്‍റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേർന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീപടരുന്ന സാഹചര്യമുണ്ടായി. തൊട്ടടുത്തുള്ള വെള്ളയിൽ ഫയർ സ്റ്റേഷനിൽ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ യൂണിറ്റെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ തീപടരാൻ തുടങ്ങിയതോടെ കൂടുതൽ യൂണിറ്റെത്തിക്കേണ്ടിവന്നു. നിറയെ വീടുകളും മറ്റുമുള്ള സ്ഥലമാണിത്. മീഞ്ചന്ത ഉള്‍‌പ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 


Read Previous

കേരളത്തിനെതിരെ സംസാരിയ്ക്കുമ്പോൾ മോദിയ്ക്കും രാഹുലിനും ഒരേ സ്വരം, പിണറായി വിജയൻ

Read Next

ഓസ്ട്രേലിയയില്‍ നിന്നുള്ള, ആദ്യ മലയാളം വെബ് സീരീസിന് ജോയ് കെ. മാത്യു തുടക്കം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular