ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കാത്തവർ ചുരുക്കമായിരിക്കും. നമുക്ക് മുന്നിലേക്ക് ഓർഡർ ചെയ്ത ഭക്ഷണമെത്തുന്നതിന് മുൻപേ എത്തുന്നത് ഗ്ലാസുകളും പ്ലേറ്റുകളും ചൂടുവെള്ളവുമായിരിക്കും. ചില ഹോട്ടലുകളിൽ ജീവനക്കാർ തന്നെ ഗ്ലാസുകളിൽ വെള്ളമൊഴിച്ചുതരും. അല്ലെങ്കിൽ നമ്മൾ തന്നെ വെള്ളമൊഴിക്കും. അതിനുമുൻപ് ആ ഗ്ലാസുകളും പാത്രങ്ങളും ഒരു തവണയെങ്കിലും മണപ്പിച്ചുനോക്കിയിട്ടുണ്ടോ?
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടര്‍ന്ന് പിന്‍ഗാമിയായി മകന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിദഗ്ദ്ധരുടെ അസംബ്ലി ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അലിറെസ അറഫിക്കാണ് പരമോന്നത് നേതാവിന്റെ ആക്ടിംഗ് ചുമതല നല്‍കിയിരിക്കുന്നത്.
ചെന്നൈ: സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് വിജയ് ആരോപിച്ചു. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. രാഷ്ട്രീയം പിരിവ് അല്ല, ജനങ്ങളെ സേവിക്കാനാണ്
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചതോടെ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും തീയിടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇനി പാതയിലൂടെ സഞ്ചരിക്കാൻ ആരുമൊന്ന് വിറയ്‌ക്കും. ലോകത്തിൻ്റെ സാമ്പത്തിക ഞരമ്പ് എന്നറിയപ്പെടുന്ന
തൊടുപുഴ: മികച്ച വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ ഇടിച്ചക്ക കച്ചവടം സജീവമായി. അന്യസംസ്ഥാന വിപണികളിൽ ആവശ്യം ഏറിയതോടെയാണ് നാട്ടിൻ പുറങ്ങളിൽ ചക്കയ്ക്ക് വൻ ഡിമാൻഡായത്. വലിപ്പമനുസരിച്ച് ചക്കയൊന്നിന് 35 മുതൽ 50 രൂപ വരെ ലഭിക്കുന്നതിനാൽ പ്ലാവിൽ ചക്കയുള്ളവർക്ക് കൈനിറയെ പണമുറപ്പാണ്. ഡിസംബർ പകുതിയോടെയാണ് നാട്ടിൻ പുറങ്ങളിൽ കച്ചവടം
നല്ല പഞ്ഞിപോലെയുള്ള ദോശ സാമ്പാറിനും ചട്‌നിക്കുമൊപ്പം കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. പക്ഷേ, പലപ്പോഴും ദോശ ചുടുമ്പോൾ അതിന് കട്ടി കൂടിപ്പോകാറുണ്ട്. അരിയും ഉഴുന്നും അരച്ചുചേർത്താണ് ദോശയുണ്ടാക്കുന്നത്. മൂന്ന് ഗ്ലാസ് അരിക്ക് (പച്ചരിയോ പുഴുക്കലരിയോ) ഒരു ഗ്ലാസ് ഉഴുന്നാണ് കണക്ക്. ഈ അളവിൽ മാറ്റമുണ്ടായാൽ ദോശയ്‌ക്ക് കട്ടി കൂടാനുള്ള സാദ്ധ്യതയുണ്ട്.
മലയാളി അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ശർക്കര. ഉത്സവ സീസൺ ആയതിനാൽ പൊങ്കാല നിവേദിക്കാൻ ശർക്കര കൂടിയേ തീരു. മാത്രമല്ല, പല ആയുർവേദ മരുന്നുകളിലും ഇത് പ്രധാന ഘടകമാണ്. ഡിമാൻഡ് ഏറിയതോടെ ശർക്കരയുടെ വ്യാജനും മാർക്കറ്റുകളിൽ സുലഭമായിരിക്കുകയാണ്. പഞ്ചസാര, ചോക്കിന്റെ പൊടി, ബേക്കിംഗ് സോഡ തുടങ്ങിയവ ചേർത്താണ് ശർക്കരയുടെ വ്യാജൻ
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ശാപമോക്ഷം. നവീകരിച്ച ബസ് സ്റ്റാൻഡ് ആറിന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. നിലവിലെ കെട്ടിടത്തിന്റെയും സ്റ്റാൻഡിനകത്തെയും നവീകരണ ജോലികൾ പൂർത്തിയായി. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണ ശിലാസ്ഥാപനത്തിന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും നവീകരിച്ച നിലവിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറും
ബംഗളൂരു: ബംഗളൂരുവിലെ ബാഗലൂർ നഗരത്തിൽ 12 കോടി രൂപയുടെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ. ബാഗലൂർ പൊലീസ് സ്റ്റോഷൻ പരിധിയിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സി.സി.ബി) നർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ റെയ്ഡിനിടെയാണ് അശ്വിൻ (27), മൊബീന (25) എന്നിവർ പിടിയിലായത്. കഴിഞ്ഞ ഒന്നര വർഷമായി ബാഗലൂരിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്.
മുംബയ്: ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. എന്നാല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അത്ര നല്ല വാര്‍ത്തകളല്ല പുറത്ത് വരുന്നത്. കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡുകളിലും ഓഫറുകളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബാങ്കുകളുടെ തീരുമാനം. കാര്‍ഡ് ഉപയോഗിച്ചതിന് ശേഷം പണം കൃത്യമായി തിരിച്ചടയ്ക്കാത്തവരുടെ എണ്ണം വര്‍ദ്ധിച്ചതും