ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
കോഴിക്കോട്: എന്‍ഐടി അധ്യാപിക പ്രൊഫ. ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തു. നാഥുറാം വിനായക ഗോഡ്സെ അഭിമാനമാണെന്നു ഫെയ്സ്ബുക്കില്‍ കമന്‍റിട്ട സംഭവത്തിലാണ് നടപടി. എസ്എഫ്ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 'ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനിക്കുന്നു' എന്നു ഗാന്ധി രക്ഷസാക്ഷിത്വ ദിവസമാണ് അവര്‍ കമന്‍റിട്ടത്. എസ്എഫ്ഐ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ്
ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് (floor test) തേടും. ഝാർഖണ്ഡ് മുൻ ഹേമന്ത് സോറൻ്റെ അറസ്റ്റിനെ തുടർന്ന് ഇന്നലെയാണ് ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രി ചമ്പായി സോറൻ്റെ അധ്യക്ഷതയിൽ ചേർന്ന ഝാർഖണ്ഡ് സർക്കാരിൻ്റെ ആദ്യ
കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്. എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ്
പുല്ലാട് (പത്തനംതിട്ട): കൂട്ടുകാര്‍ക്ക് ദാഹിക്കുന്നതുകണ്ട് അവന്റെ നെഞ്ചുപിടഞ്ഞു. അവരുടെ തൊണ്ട വരളുന്നതറിഞ്ഞ് കണ്ണുകള്‍ നനഞ്ഞു. പിന്നെ അവന്റെ കരുതല്‍, കൂട്ടുകാരിലേക്ക് ആശ്വാസത്തിന്റെ തെളിനീരായി ഒഴുകിയിറങ്ങി. കടപ്ര എം.ടി.എല്‍.പി. സ്‌കൂളിലാണ് ദേവതീര്‍ഥ് പഠിക്കുന്നത്. അമ്മ വിനീത ഇവിടത്തെ അധ്യാപികയും. 'പാറേല്‍ പള്ളിക്കൂടം' എന്നറിയപ്പെടുന്ന സ്‌കൂള്‍ കുന്നിന്‍മുകളിലാണ് സ്ഥിതിചെയ്യുന്നത്. പുല്ലാട് ജങ്ഷന്
ചവറ സൗത്ത്(കൊല്ലം): മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍. തേവലക്കര പാലയ്ക്കല്‍ കാഞ്ഞിയില്‍ കിഴക്കതില്‍ വീട്ടില്‍ കബീര്‍കുട്ടി(49)യാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. പോലീസ് പറയുന്നത്: കുട്ടി പഠിക്കുന്ന മതപാഠശാലയിലെ അധ്യാപകനായ കബീര്‍കുട്ടി 2023 ഓഗസ്റ്റില്‍ വിദ്യാര്‍ഥിയെയും സുഹൃത്തുക്കളെയും ദഫ്മുട്ട് പഠിപ്പിക്കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തുകയും,
കോഴിക്കോട്: സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ തനിക്ക് നല്‍കിയ പ്രതിഫലത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. 'പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും
വാഷിങ്ടണ്‍: ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്. പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായത്.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിലെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മുന്നണിയിലെ ചെറുപാര്‍ട്ടികളായ സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ഇരു കൂട്ടരും ലോക്‌സഭാ സീറ്റ് വേണ്ടെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യമാണ് ഉന്നയിച്ചത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ചര്‍ച്ചയാകാമെന്ന