അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘവുമാണ് തിരച്ചില്‍ തുടങ്ങി യത്. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിലില്‍ മുങ്ങല്‍ വിദഗ്ദ്ധനായ ഈശ്വര്‍ മാല്‍പെ ഗംഗാവലി പുഴയില്‍ നടത്തിയ പരിശോധനയില്‍ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ഇത് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന ലോറിയുടെതാണെന്ന് ലോറി ഉടമ മനാഫ് തിരിച്ചറിഞ്ഞു. പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വര്‍ മാല്‍പെ മുങ്ങിയെടുത്തതും പുതിയ
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി നാളെ തിരച്ചില്‍ തുടങ്ങും. കാലാവസ്ഥ അനുകൂലമാണെന്നും, നദിയിലെ അടിയൊഴുക്ക് കുറഞ്ഞതായും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ഫ്, ഈശ്വര്‍ മല്‍പെ എന്നിവര്‍ തിരച്ചിലില്‍ ഭാഗമാകുമെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു.
ബംഗളുരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ 19ാമത് ഗേറ്റ് തകർന്നു. ഇന്ന് പുലർച്ചെ ചങ്ങലപൊട്ടിയാണ് ഗേറ്റ് തകർന്നതെന്നാണ് വിവരം. 35,000 ക്യൂസെക് ജലമാണ് ഡാമിൽ നിന്നും ഒഴുകിയത്. നാല് ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ബെല്ലാരി, വിജയനഗര, കൊപ്പൽ, റായ്ച്ചൂർ എന്നീ ജില്ലകളിലാണ് ജാഗ്രത നിർദേശം. ഡാമിന് ആകെ
ബംഗളുരു: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കൈയേറ്റങ്ങ ള്‍ക്കെതിരെ കടുത്ത നടപടികളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകയിലെ പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും കണ്ടെത്തി ഒഴിപ്പിക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ വനം
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ ഇന്ന് പരിശോധന നടത്തും. അടുത്ത 21 ദിവസം കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് കാലാവസ്ഥ അനുകൂലമായാല്‍ മാത്രം തിരച്ചില്‍ നടത്താമെന്ന തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ദൗത്യം തുടരുമെന്ന്
അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അവസാനിപ്പിച്ചു. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറയാതെ തിരച്ചിൽ സാധ്യമല്ലെന്ന് മാൽപെ അറിയിച്ചു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. സാഹചര്യം അനുകൂലമായാൽ തിരച്ചിലിന് വീണ്ടുമെത്താമെന്നും ഈശ്വര്‍ മാല്‍പെയും സംഘവും
ബംഗളൂര്‍: അര്‍ജുനെ കണ്ടെത്താല്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങി മാല്‍പ്പ സംഘം. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി. ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 മീറ്ററോളം ഒഴുകി പോയ ഈശ്വര്‍ മാല്‍പ്പയെ ദൗത്യ സംഘം ബോട്ടില്‍ തിരികെ എത്തിച്ചു.
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തി ലാണ്
ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യ മെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ്