കൊച്ചി: കൂവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും. ഇന്ത്യന്‍ സമയം 6.20-ഓടെ കുവൈത്തില്‍നിന്ന് പുറപ്പെട്ട വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പത്തുമണിക്കുശേഷമേ നെടുമ്പാശ്ശേരിയില്‍ എത്തുകയുള്ളൂവെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അധികനേരം പൊതുദര്‍ശനമുണ്ടാകില്ല. മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള
കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്.
കൈയിലെ ടാറ്റു കണ്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറി ഞ്ഞതെന്ന് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശി ശ്രീഹരിയുടെ പിതാവ് പ്രദീപ്. അപകടത്തിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ അധികൃതര്‍ വിളിച്ചിരുന്നു. 'അവിടെ ചെന്നപ്പോള്‍ അവന്റെ മുഖമാകെ വീര്‍ത്തും മുക്കിനും ചുറ്റും കരിപിടിച്ച
തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം രവിപിളളയും നല്‍കും. ഇവര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. നോര്‍ക്ക മുഖേനയാണ് ഈ സഹായം
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍
തൃക്കരിപ്പൂർ: കുവൈറ്റിലെ തീപിടിത്തത്തിൽ ഒളവറ താഴത്ത് വളപ്പിൽ നളിനാക്ഷൻ (58) രക്ഷപ്പെട്ടത് ആത്മധൈര്യത്തിൽ. വർഷങ്ങളായി എൻ.ടി.പി.സി കമ്പനിയിലെ ജീവനക്കാരനാണ്. കെട്ടിടത്തിൽ തീ പടർന്നപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ നളിനാക്ഷൻ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. പൊലീസും മറ്റു താമസക്കാരും ചേർന്ന് ടൗണിലെ മുബറാസ് കബീർ ആശുപത്രിയിലെ ത്തിച്ചു. വലിയ പരിക്കുകളില്ലാതെ
കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ പിലർച്ചെയുണ്ടായ തീപിടിത്തം അതിൻ്റെ വ്യാപ്തി മനസ്സിലാക്കുന്നത് ഒരുപാട് വൈകിയാണ്. ആദ്യം റിപ്പോർട്ട് ചെയ്തത് 35 മരണമാണ്. എന്നാൽ ഇപ്പോഴത് 50-ലേയ്ക്ക് ഉയർന്നു. ഇതിൽ 40-ൽ അധികം ഇന്ത്യ ക്കാരും ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇതിൽ മലയാളികളുടെ എണ്ണവും ഞെട്ടിയ്ക്കുന്നതാണ്. പുലർച്ചെ ഏകദേശം
മംഗഫ്: കുവൈറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 21 മലയാളികളെന്ന് കുവൈറ്റിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഉമറുദ്ദീൻ്റെ ഷെമീര്‍ (33), കമ്പനി ഡ്രൈവര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രക്ഷാപ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗെഫിലില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഏറ്റവും കുറഞ്ഞത് 35 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റ് സിവില്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡില്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലെ താമസ സ്ഥലം മാറിയവര്‍ അത് ഓണ്‍ലൈനായി പുതുക്കിയില്ലെങ്കില്‍ നടപടി വരും. കുവൈറ്റിലെ ഇതുമായി ബന്ധപ്പെട്ട 32/1982 നമ്പര്‍ നിയമപ്രകാരം 100 കുവൈറ്റ് ദിനാറില്‍ അധികരിക്കാത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ)