ഉപഭോക്താക്കളുടെ പണം തട്ടുന്നതിന് സൈബര്‍ ക്രിമിനലുകള്‍ ഓരോ ദിവസവും പുതിയ കെണികളുമായി എത്തുകയാണ്. ഇപ്പോള്‍ യുപിഐയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ തുക നിക്ഷേപിച്ചാണ് തട്ടിപ്പ്. ഇതില്‍ വീഴരുതെന്നും അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. യുപിഐ വഴി ബാങ്ക് അക്കൗണ്ടിലേക്ക്
വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ കോള്‍ സെന്ററുകള്‍ വഴി യുവാക്കളെ സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ കൊടുത്തിരുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ 2,500 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവരം നല്‍കിയാല്‍ 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്രാന്‍ ഹൈദര്‍ സെയ്ദി എന്നയാളെയാണ് കുരുക്കിയത്.
സന്ദര്‍ശക വിസയിലെത്തി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അകപ്പെട്ടു പോയ ഇന്ത്യാക്കാ രില്‍ 2569 പേര്‍ മലയാളികൾ. ഇമിഗ്രേഷന്‍ ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 29,466 ഇന്ത്യാക്കാരാണ് കമ്പോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. 2022 ജനുവരി മുതല്‍ 2024 മെയ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
കോഴിക്കോട്: കേരളത്തില്‍ പുരുഷന്‍മാരില്‍ ആത്മഹത്യാ പ്രവണത കൂടുതലെന്ന് കണക്കുകള്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരള ത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ 8490 ല്‍ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി
ചെന്നൈ: തമിഴ്‌നാട്ടില്‍ അയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃത ദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയുടെ പിതാവു മായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസി 40കാരിയായ തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം. തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലെ അത്കുറിച്ചി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. നിര്‍മാണത്തൊഴിലാളി വിഘ്‌നേഷിന്റെ
തിരുവനന്തപുരം: 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചതായി പരാതി. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാ രിലൊരാള്‍ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്ന് പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു. 2021 ഓഗസ്റ്റ്
കൊച്ചി: അയർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്. നഴ്സിങ് ഹോമിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് എറണാകുളം പള്ളുരുത്തി സ്വദേശിനി അനു മാളിയേക്കൽ സ്റ്റീഫൻ തട്ടിപ്പ് നടത്തിയത്. 46 ൽ അധികം ആളുക ളിൽ നിന്ന് നാല് ലക്ഷം മുതൽ 12 ലക്ഷം
പത്തനംതിട്ട: തിരുവല്ലയിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗർഭിണിയായ യുവതിയുടെ വയറിൽ ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ഒരു വർഷമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം. നിയമപരമായി ഇവർ
തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ്