Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
ദിലീപ് ശങ്കറിന്റേത് ആത്മഹത്യയല്ല, തലയിടിച്ച് വീണെന്ന് സംശയം; മരണകാരണം ആന്തരികരക്തസ്രാവമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ദിലീപ് ശങ്കറിന്റേത് ആത്മഹത്യയല്ല, തലയിടിച്ച് വീണെന്ന് സംശയം; മരണകാരണം ആന്തരികരക്തസ്രാവമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: സിനിമാ- സീരിയൽ നടന്‍ ദിലീപ് ശങ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികരക്തസ്രാവമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു ദിലീപിന്‍റെ മൃതദേഹം. തലയിടിച്ചുണ്ടായ വീഴ്ചയില്‍ ആന്തരിക രക്ത സ്രാവമുണ്ടായതാണോ എന്നാണ് സംശയിക്കുന്നത്. മാത്രമല്ല ഏറെ നാളായി കരള്‍ രോഗിയായിരുന്നു താരം. അതിനെ തുടര്‍ന്നാണോ

Kerala
മണിപ്പൂരിനെ മലർത്തിയടിച്ചു; സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ

മണിപ്പൂരിനെ മലർത്തിയടിച്ചു; സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ

ഹൈദരാബാദ്: ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്‍റെ കൂറ്റന്‍ ജയം. കലാശപ്പോരില്‍ ബംഗാളിനെയാണ് കേരളം നേരിടുക. ഡിസംബർ 31ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും. കേരളത്തിന് വേണ്ടി ഹാട്രിക് നേടിയ റോഷലാണ് കളിയിലെ

Kerala
ഒരു സ്‌റ്റേജിലും മുൻവശത്ത് ഇരുമ്പ് ബാരിക്കേഡ് ഉണ്ടാവാറില്ല, പ്രതീക്ഷിച്ചത് ക്ഷണിക്കപ്പെട്ട 10 പേരെ; പ്രതികരിച്ച് സംഘാടകർ

ഒരു സ്‌റ്റേജിലും മുൻവശത്ത് ഇരുമ്പ് ബാരിക്കേഡ് ഉണ്ടാവാറില്ല, പ്രതീക്ഷിച്ചത് ക്ഷണിക്കപ്പെട്ട 10 പേരെ; പ്രതികരിച്ച് സംഘാടകർ

കൊച്ചി: പരിപാടികൾക്ക് സ്റ്റേജിൽ മുൻവശത്ത് ഇരുമ്പ് പൈപ്പിങ് വെയ്ക്കാറില്ലെന്നും അലങ്കാരങ്ങള്‍ മാത്രമാണ് ഉണ്ടാവാറുള്ളതെന്നും സംഘാടകര്‍. റിബൺ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നും ന്യായീകരിക്കാന്‍ പറയുന്നതല്ലെന്നും പ്രതികരിച്ച് സംഘാടകര്‍. ചടങ്ങ് ആദ്യം താഴെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് വിളക്ക് പുല്ലില്‍ വെയ്ക്കുന്നത് ശരിയല്ലെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് മുകളിലെ സ്റ്റേജിലേക്ക് വെച്ചതെന്നും ഇവര്‍ പറയുന്നു.

Kerala
ഔദ്യോഗിക യാത്രയയപ്പില്ല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

ഔദ്യോഗിക യാത്രയയപ്പില്ല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

തിരുവനന്തപുരം: ബിഹാര്‍ ഗവര്‍ണറായി സ്ഥലം മാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാര്‍ഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയി ലേക്കും പോകും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവര്‍ണര്‍ കേരളത്തില്‍ നിന്നും പോകുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ

Kerala
പെരിയ ഇരട്ടകൊലപാതക കേസ്: 10 പ്രതികളെ വെറുതെ വിട്ടതിൽ അപ്പീൽ നൽകാൻ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബം

പെരിയ ഇരട്ടകൊലപാതക കേസ്: 10 പ്രതികളെ വെറുതെ വിട്ടതിൽ അപ്പീൽ നൽകാൻ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബം

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഗൂഢാലോചനയിലും

Kerala
മൻമോഹൻ സിങിനോടുള്ള ആദരവ്: പുതുവർഷത്തിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

മൻമോഹൻ സിങിനോടുള്ള ആദരവ്: പുതുവർഷത്തിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി. അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ

Kerala
കോൺ. നേതാവിൻറെയും മകൻറെയും ആത്മഹത്യ; ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സംശയമുനയിൽ

കോൺ. നേതാവിൻറെയും മകൻറെയും ആത്മഹത്യ; ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സംശയമുനയിൽ

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യയില്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്‍റുമായ ഐ സി ബാലകൃഷ്‌ണന് കുരുക്ക് മുറുകുന്നു. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഐ സി ബാലകൃഷ്‌ണന്‍റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള ആരോപണമാണ് പുറത്തുവരുന്നത്.

Kerala
പെരിയ കൊലക്കേസ് ആസൂത്രണം ചെയ്‌തത് സിപിഎം, പാർട്ടിക്കുള്ളിൽ ഇനിയും പ്രതികളുണ്ട്’: രമേശ്‌ ചെന്നിത്തല

പെരിയ കൊലക്കേസ് ആസൂത്രണം ചെയ്‌തത് സിപിഎം, പാർട്ടിക്കുള്ളിൽ ഇനിയും പ്രതികളുണ്ട്’: രമേശ്‌ ചെന്നിത്തല

കോട്ടയം: പെരിയ ഇരട്ടക്കൊലക്കേസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായി നടത്തിയതെന്ന് അസന്നി ഗ്‌ധമായി തെളിയിച്ചിരിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. കേസ് തേച്ച്‌മായ്‌ച്ച് കളയാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അത്തരം ശ്രമങ്ങള്‍ ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട്

Kerala
എല്ലാവരും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്; തൃപ്തിയില്ല’; പൊട്ടിക്കരഞ്ഞ് അമ്മമാർ

എല്ലാവരും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്; തൃപ്തിയില്ല’; പൊട്ടിക്കരഞ്ഞ് അമ്മമാർ

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി പ്രസ്താവം കേട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ പ്രതികള്‍ക്കും കടുത്തശിക്ഷ കിട്ടണമെന്ന് ശരത്‌ലാലിന്റെ അമ്മ ലത മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ

Kerala
വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം, ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം, ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം

Translate »