കോഴിക്കോട് : ഇന്ത്യയിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്‌ട്ര സംഘത്തിലെ രണ്ട് പേരെക്കൂടി പിടികൂടി കേരളാ പൊലീസ്. ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എൻ്റെമി, അറ്റ്ക ഹരുണ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പഞ്ചാബിൽ നിന്നും പിടികൂടിയത്. നേരത്തെ കാരന്തൂരിൽ നിന്നും എംഡിഎംഎയുമായി പിടികൂടിയ ഇബ്രാഹിം, അഭിനവ് എന്നിവരെ ചോദ്യം ചെയ്‌തപ്പോൾ മൈസൂരിൽ നിന്നാണ്
കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ കസ്റ്റഡിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറ ങ്ങിയവരാണിവർ. ആഷിഖ് ആണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പോളിടെക്നിക്കിൽ
മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ്
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പൊലീസിൻ്റെ പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ഇന്നലെ രാത്രി കൊഴിഞ്ഞാമ്പാറയിൽ വെച്ചാണ് പിടിയിലായത്. ജോത്സ്യനെ വിളിച്ച് വരുത്തി നഗ്നദ്യശ്യങ്ങൾ എടുത്ത സംഘത്തിൽ ഇയാൾ ഉണ്ടായിരുന്നു. കേസില്‍ 7 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ രാധാകൃഷ്ണന്‍ എംപിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടിസ് ലഭിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കു
തിരുവനന്തപുരം: ചക്കി മുൻപ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും കാളിദാസിന്റെ ഭാര്യ താരിണി പറഞ്ഞു. ഇവിടെ വന്നതിലും പൊങ്കാല ഇടാൻ കഴിഞ്ഞതിലും വളരെ സന്തോഷം ഉണ്ടെന്നും താരിണി കൂട്ടിച്ചേർത്തു. 'ഒരുപാട് വർഷമായി പൊങ്കാലയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ എത്തിയപ്പോൾ സന്തോഷമായി. ഇനി എല്ലാവർഷവും വരണമെന്നുണ്ട്.
മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…' എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.
ന്യൂഡല്‍ഹി: വമ്പന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ അമേരിക്ക തിരയുന്ന ലിത്വാനിയന്‍ സ്വദേശി കേരള ത്തില്‍ അറസ്റ്റില്‍. അലക്സേജ് ബെസിയോക്കോവിനെ സിബിഐയും കേരള പൊലീസും ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. റാന്‍സംവെയര്‍, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടു കള്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി 'ഗാരന്റക്സ്' എന്ന
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടയിനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ലെന്ന് തിരുവന്തപുരം സിറ്റി പൊലീസ് അറിയിച്ചു. ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന
തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് - ബിജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. തുഷാര്‍ ഗാന്ധിയെ പ്രതിഷേധ ക്കാര്‍ തടഞ്ഞുവച്ചു. മുതിര്‍ന്ന ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനു