ചെന്നൈ: കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ബേബിയുടെ പേര് മുന്നോട്ടുവെക്കും. ബംഗാള്‍ ഘടകം
കൊച്ചി: വിദേശത്ത് നിന്നും 592.54 കോടി രൂപ നധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ
കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി പ്രതികരണം ആരായാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയാതെ മാധ്യമങ്ങളെ പുറത്താക്കാനും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തുടര്‍ന്ന്, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍
കോഴിക്കോട്: വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ല് വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഖഫ് ബില്ല് പാസാക്കിയതുകൊണ്ട മുനമ്പത്തെ വിഷയം തീരില്ലെന്നും കേരളത്തിലെ ക്രൈസ്തവരെ പ്രീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആട്ടിന്‍ തോലിട്ട ചെന്നായകളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയുമെന്നും വിഡി സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബില്ലിനെ
കൊച്ചി: എംപുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വി രാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് നടനില്‍ നിന്ന് ആദായ വകുപ്പ് വിശദീകരണം തേടി. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണ മെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് സ്വാഭാവിക
കോഴിക്കോട്: പ്രമുഖ വ്യവസായിയും മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. ആദ്യം വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലന്‍ കോഴിക്കോട്
ചെന്നൈ: മോഹന്‍ ലാല്‍ ചിത്രമായ എംപുരാന്റെ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയ ന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണ യെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെ സ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ ഗ്രസ് വിപ്പ് നല്‍കിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടു നിന്നത് ചര്‍ച്ചയാകുന്നു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക സഭയില്‍ പങ്കെടു ത്തിരുന്നില്ല. പാര്‍ലമെന്റിലേക്ക് തന്നെയെത്തിയില്ല. വിപ്പു
ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. സംഭവത്തിന് ശേഷം പ്രദേശത്ത് നാട്ടുകാര്‍ തടിച്ചു കൂടി. അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രാത്രി 9.50 ഓടെയാണ് അപകടം ഉണ്ടായത്. വയലിലാണ്