ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: യുവനടനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതിയും മൊഴിയും നല്‍കി. വീട്ടുകാരില്‍ നിന്നും സമ്മര്‍ദ്ദം ഉള്ളതിനാല്‍ ആര്‍ക്കെതിരെയാണ് പരാതി എന്ന് വെളിപ്പെടുത്തില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ പേര്, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുവനടനെ തിരായ പരാതിയില്‍
മലപ്പുറം: ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി സിനിമാക്കാരെ മുഴുവന്‍ സംശയ നിഴലില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ വലിയ ഒളിച്ചു കളിയാണ് നടത്തുന്നത്. ആരൊക്കെയോ കുറച്ചു ആളുകളെ സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചു കളിയാണ്, എല്ലാവരും വഷളാകുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത് എന്നും വിഡി
കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന്‍ മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങ ളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിതമായ ശക്തിയുടേയും പണക്കൊഴുപ്പിന്റെയും ആണ്‍കോയ്മയുടെയും പേരില്‍ തട്ടിക്കൂട്ടിയ അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമാണെന്നും
കൊച്ചി: നടന്‍ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസില്‍ പരാതി നല്‍കി. പൊലീസ് മേധാവിക്ക് ഇമെയില്‍ മുഖേനയാണ് രേവതി പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. സിദ്ദിഖിനെതിരെ മാധ്യമങ്ങളിലൂടെ
സർക്കാരിൻ്റെ സ്ത്രി വിരുദ്ധ നിലപാടുകൾക്കെതിരെ ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ പ്രക്ഷോഭവുമായി കോൺഗ്രസ്. ആരോപണ വിധേയർക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സംസ്ഥാന വ്യാപകമായി ഈ മാസം 29ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ
കൊല്ലം: താരസംഘടനയായ എഎംഎംഎ എക്സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ എഎംഎംഎ അംഗമല്ലെങ്കിലും, സ്ഥാപക അംഗമെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഈ സംഭവങ്ങള്‍ കാലത്തിന്റെ
വയനാട് ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വയനാട്ടിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ
കൊച്ചി: അമ്മയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ജഗദീഷ് ഉള്‍പ്പടെയുള്ള നടന്‍മാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. ഇതിനിടെ മുതിര്‍ന്ന താരങ്ങളുമായി മോഹന്‍ ലാല്‍ പലവട്ടം ചര്‍ച്ചകള്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇരകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം. എന്നാല്‍ അന്വേഷിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് ലൈംഗിക ചൂഷണം ഉള്‍പ്പെടെ കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്നിട്ടുണ്ട്. അതിന്‍ മേല്‍ അന്വേഷണം നടത്തി കേസെടുക്കണമെന്നതാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഇരകളുടെ മൊഴി