ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂയോര്‍ക്ക്: മങ്കിപോക്‌സ് എന്ന പേരില്‍ നേരത്തേ അറിയപ്പെട്ടിരുന്ന എംപോക്‌സ് നിരവധി രാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. 116 രാജ്യങ്ങളിലാണ് എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രേഡ് ത്രീ എമര്‍ജന്‍സി വിഭാഗത്തില്‍പ്പെടുത്തിയാണ് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ ക്കായി യു.എന്‍ അടിയന്തര ഇടപെടല്‍ നടത്തുന്നത്. 2022
ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ. കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലി നിടെയാണ് വീരമൃത്യ വരിച്ചത. നാലംഗ
ബംഗളൂരു: ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ്
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന
കോഴിക്കോട്: 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് സിപിഎമ്മുകാരെന്ന് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വടകരയില്‍ 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നത് സിപിഎം സൈബര്‍ പോരാളികളില്‍ നിന്നാണ്. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇടതു ഹാന്‍ഡിലുകളാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക്
തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീ നഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. നേരത്തെ
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനമാണ് ജൂലൈ 30 ന് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമായതെന്ന് വിലയിരുത്തല്‍. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) വിശക ലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം, ഈ പ്രദേശത്ത് 10% കനത്ത മഴയ്ക്ക് കാരണമായി. ഇത് ഉരുള്‍പൊട്ടലിന് കാരണമായി മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരും നേരിട്ട് എത്തിയത്. കേസില്‍ പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ എന്തുചെയ്യാനാകു മെന്നും കോടതി പറഞ്ഞു.
പത്തനംതിട്ട: കേരള പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്നും 6 പേര്‍ മെഡലിന് അര്‍ഹരായി. തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദ്, ലീഗൽ സെൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ എം അജികുമാർ, പത്തനംതിട്ട എആർ ക്യാമ്പ് റിസേർവ് സബ് ഇൻസ്‌പെക്‌ടർ ദീപ്‌തി കുമാർ, പൊലീസ് സബ് ഇൻസ്പെക്ടർ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ 'കാഫിര്‍' പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ സമര്‍പ്പിച്ച് പൊലീസ്. പോസ്റ്റ് ആദ്യമെത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടി ലുള്ളത്. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്സ് ആപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍'