ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു അപകടം. ബസ് വളവു തിരിയുമ്പോള്‍ ഡോര്‍ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെ ത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോർജിന്റെ വീട്ടുമുറ്റത്തെത്തുന്നത്. യാതൊരുവിധ നാശനഷ്ടങ്ങളും
ഇടുക്കി: 2024 ലെ ഡോ. എ പി ജെ അബ്ദുൾ കലാം ബാല പ്രതിഭ പുരസ്‌കാരം ഇടുക്കി സ്വദേശിയായ അനൈ കൃഷ്ണക്ക്. ഇടുക്കിയുടെ മിടുക്കനായ അനൈ കൃഷ്ണ നിരവധി അംഗികാരങ്ങള്‍ ഇതിനോടകം നടിയിട്ടുണ്ട്, അടിമാലി വിശ്വദീപ്തി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് അനൈ കൃഷ്ണ കലാ കായിക രംഗത്തും കൃഷി,
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു. ഒരാഴ്‌ച മുൻപാണ് ചക്കകൊമ്പനും മുറിവാലനും തമ്മിൽ കൊമ്പുകോര്‍ത്തത്. പിൻഭാഗത്ത് ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ച്
മൂന്നാര്‍ ചിന്നക്കനാലിൽ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. ചക്കക്കൊമ്പനും മുറിവാലനുമാണ് ഏറ്റുമുട്ടിയത്. മുറിവാലന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചിന്നക്കനാൽ മേഖലയില്‍ ഭീതി വിതറുന്ന ആനകളാണ് ഇരുവരും. അവശനിലയില്‍ ആയതിനെ തുടര്‍ന്ന് ആനയ്ക്ക് വനംവകുപ്പ് ചികിത്സ നല്‍കുന്നുണ്ട്. ആന്റിബയോട്ടിക്കുകളും വെള്ളവും ഭക്ഷണവും നല്‍കിയിട്ടുണ്ട്. ദേഹം വെള്ളം ഒഴിച്ചും തണുപ്പിക്കുന്നുണ്ട്. എഴുന്നേല്‍പ്പിച്ച് നടത്താനുള്ള ശ്രമങ്ങള്‍
കോഴിക്കോട്: മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയ ത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കം നിര്‍മിച്ചാല്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുല്ലപ്പെരിയാറിലുള്ളത് ജല ബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ
ഇടുക്കി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴയി ലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍
ഇടുക്കി: തേനീച്ചകള്‍ പലയിടത്തും കൂടുകൂട്ടാറുണ്ട്. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ തേനീച്ചകള്‍ കൂട്ടമായെത്തി പെട്ടന്ന് കൂടുകൂട്ടിയാല്‍ എന്ത് സംഭവി ക്കും…? വാഹന ഉടമ മാത്രമല്ല, കണ്ടുനിന്നവര്‍ പോലും അത്ഭുതപ്പെട്ട കാഴ്‌ചയായിരുന്നു അത്. മൂന്നാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൂന്നാര്‍ ടൗണില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന
ഇടുക്കി : കോഴിക്കൂട്ടിൽ നിന്നും വിഷ ജീവിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. രാജാക്കാട് പന്നിയാർകുട്ടി സ്വദേശിനി വലിയകണ്ടത്തിൽ ബാബുവിൻ്റെ ഭാര്യ ശോഭന ബാബു (55) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കുന്നതിനിടെ വിഷ ജീവി ശോഭനയെ കടിക്കുക യായിരുന്നു.