ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മൂന്നാര്‍: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള വിധി പ്രസ്താവിച്ച കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനെ വെറുതെ വിട്ട് കൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടെ വിധി കേട്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു. നീതി ലഭിച്ചില്ലെന്ന്
തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എത്തി. ഇരുവര്‍ക്കും സഹായ ഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വരവ്. ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ മറിയക്കുട്ടിക്കും അന്നയ്ക്കും 1600 രൂപ വീതം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു.
തൊടുപുഴ: ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്‍തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. ഒരുവിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഇടവകാംഗങ്ങള്‍ വിവിധ പാര്‍ട്ടികളില്‍ പെട്ടവരാണ്. അവരെ ഒരുമിച്ച് നയിക്കേണ്ട ചുമതലയുള്ള
ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മലയില്‍ അനില (16) എന്നിവരാണ് മരിച്ചത്. കാല്‍വഴുതി അപകടത്തില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. സെബിന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും അനില കല്ലാര്‍ ഗവണ്‍മെന്റ്
കട്ടപ്പന: ആഴമുള്ള പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. ഇടുക്കി വണ്ടൻമേട്ടിലാണ് അപകടം സംഭവിച്ചത്. മംഗലംപടി പന്നിയിറക്കത്തില്‍ പ്രകാശിന്‍റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം
ഇടുക്കി വണ്ടിപ്പെരിയാറിൽ യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വണ്ടിപ്പെരിയാര്‍ സ്വദേശിയായ ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കു കയാണ് ബന്ധുക്കള്‍. യുവതിയുടെ ആത്മഹത്യ സുഹൃത്തിൻറെയും ഭാര്യയുടെയും ഭീഷണിയെ തുടർന്നാണെന്ന ആരോപണവുമായി ഭർത്താവും ബന്ധുക്കളും രംഗത്തെ ത്തിയതിനു പിന്നാലെയാണ് പരാതി
മൂന്നാര്‍: സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്.
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതി അർജുനെ വണ്ടിപ്പെരിയാർ ടൌണിലെ കടയിലെത്തിച്ച് തെളിവെടുത്തു. സംഭവദിവസം കുട്ടിക്കായി ഈ കടയിൽ നിന്നാണ് പ്രതി മിഠായി വാങ്ങിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അർജുനെ പതിനെന്ന് മണിയോടെയാണ് തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ ടൌണിലെ കടയിൽ എത്തിച്ചത്.