ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി എസ് രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയില്‍. മൃതദേഹം നാളെ രാവിലെ എട്ടിന് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പില്‍. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് ആണ് ഭര്‍ത്താവ്.
കോഴിക്കോട്: എൽഡിഎഫ് കൺവീനർ ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ എംഎൽഎ. നീതി ലഭിച്ചില്ലെങ്കിൽ അത് ലഭിക്കും വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. തനിക്ക് വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട്: സിപിഎം സസ്പെന്‍ഡ് ചെയ്‌ത മുൻ എംഎൽഎയും കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ജോർജ് എം തോമസിനെ പാർട്ടിയിൽ തിരിച്ചെ ടുത്തു. തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജോർജ് എം തോമസിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്‌തത്. 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ്
കോഴിക്കോട്: വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സിന്റെ ഇന്ത്യയിലെ 31-ാമത്തെ ശാഖ കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു.കമ്പനി യിലെ മുതിർന്ന അംഗങ്ങളുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫ് അലി ആണ് പുതിയ ശാഖ ഉത്ഘാടനം ചെയ്തത്. ലുലു ഫിനാൻഷ്യൽ ഹോൾ
ചേമഞ്ചേരി: രോഗവും പ്രയാസങ്ങളും സഹിക്കുന്ന നിരവധി മനുഷ്യർക്ക് താങ്ങും തണലുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി തണല്‍ ഡയാലിസിസ് സെന്റര്‍ ഈയൊരു ഓണ കാലത്ത് പ്രയാസം അനുഭിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് ആകുന്നതിനു വേണ്ടി 250 രൂപ ചലഞ്ച് എന്ന പദ്ധതിയുമായി ജനങ്ങളുടെ മുന്‍പിലേക്ക് വരുകയാണ്. വൃക്ക രോഗം ബാധിച്ചവരുടെ ഡയാലിസിസ്
കോഴിക്കോട്: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള താരസംഘടന അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. വനിതകളെ പ്രതിനി ധീകരിച്ചു വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍
രാമനാട്ടുകര. നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ.അമാനുല്ല വടക്കാ ങ്ങര. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. വിവി ഹംസയുടെ മകള്‍ ശൈഖ ഹംസയും കോഴിക്കോട്ടെ ടി.പി.നാസര്‍, റംല നാസര്‍ ദമ്പതികളുടെ മകന്‍ മിശുആല്‍ നാസര്‍ തമ്മിലുള്ള വിവാഹം നടന്ന കെ. ഹില്‍സ് വേദിയിലെത്തിയാണ് നവ
കോഴിക്കോട് : 2018 ലെ പ്രളയത്തിന്‍റെ നടുക്കുന്ന ഓർമകളുണർത്തി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട് നിരവധി മേഖലകളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ ദുരിതം രൂക്ഷമാണ്. ശക്തമായ മഴയെ തുടർന്ന് ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണം. പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ
കോഴിക്കോട്: കായിക വിനോദങ്ങൾ വെറും വ്യായാമം മാത്രമല്ല, മറിച്ച് കിടമത്സരങ്ങളും പന്തയവും വച്ചുള്ള പോരാട്ടങ്ങളാണ്. എന്നാൽ സംസ്ഥാനത്ത് മഴക്കാലം എത്തുന്നതോടെ മൈതാനങ്ങളെല്ലാം വെള്ളത്തിലാകുമ്പോൾ കളി വേനലിൽ മാത്രമായൊതുങ്ങും. മഴയും വേനലും ഒന്നും പ്രശ്‌നമാക്കാതെ എത്ര വെള്ളം കയറിയാലും കളിയെ ഒരേ ഗൗരവത്തിൽ കാണുന്ന ഒരു സ്ഥലമാണ് മാവൂർ കുറ്റിക്കടവിലെ വോളിബോൾ