ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാഗതം ചെയ്യുന്നതായും എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്.
തിരുവനന്തപുരം : റഷ്യൻ, ഇംഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയർ അന്തരിച്ചു. 85 വയസായിരുന്നു. താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയാണ്. സ്വന്തം ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായുള്ള
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി നവവധു മരിച്ചു. കൊട്ടാരക്കര മീയന്നൂര്‍ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് മരിച്ചത്. ഭര്‍ത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. യുവതി അഭിഭാഷകയാണ്. തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഇവര്‍ സഞ്ചരിച്ച
പി വി അൻവർ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. അൻവർ എന്ന കളയ്ക്ക് സിപിഎമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി
കൊച്ചി: സംസ്ഥാനത്ത് ഇന്‍സുലിന്‍ പേന ഉപയോഗിച്ച് കുത്തിവെക്കുന്നതിന് ഇന്‍സു ലിന്‍ അടക്കം ചെയ്ത കാട്രിജ് കിട്ടാനില്ല. രണ്ട് മാസമായി ഇന്‍സുലിന്‍ പേനയില്‍ ഉപയോഗിക്കുന്ന മരുന്നിന് ക്ഷാമം തുടങ്ങിയിട്ട്. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇപ്പോള്‍ മരുന്ന് കിട്ടാക്കനിയാണ്. സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്ന മരുന്ന് ഇതില്‍ ഉപയോഗിക്കാനും കഴിയില്ല. അളവ്
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാത്ത നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ. എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനാണ് എഡിജിപി ഊഴമിട്ട് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഒരുവട്ടം പറഞ്ഞാലും പല
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയം സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കും. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. ചട്ടലംഘനം കണ്ടെത്തിയാല്‍ അജിത് കുമാറിനെ ഉടന്‍ ചുമതലയില്‍ നിന്നും നീക്കുമെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവള ത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും പ്രതികൂലമായി ബാധിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം കരാര്‍ ജീവനക്കാരാണ് പണിമുടക്കുന്നത്. സംയുക്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛനെ മരണം വരെ കഠിന തടവു ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു വട്ടമാണ് മരണം വരെ കഠിന തടവ് വിധിച്ചിട്ടുള്ളത്. കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടിയെ പ്രതി അഞ്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തത്തിൽ രണ്ടു പേര്‍ വെന്തുമരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരിച്ചത് ദമ്പതികളാ ണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പൂർണമായും കത്തിയെരിഞ്ഞിരുന്നതിനാൽ ഒരാളുടെ മൃതദേഹം മാത്രമായിരുന്നു തിരിച്ചറിയാ നായിരുന്നത്. തീപിടുത്തമുണ്ടായ ന്യൂ ഇന്ത്യ ഇൻഷുറൻസ് ഏജൻസി ജീവനക്കാരിയായിരുന്ന വൈഷ്‌ണവിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.