ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാലക്കാട്: ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ വെട്ടിച്ച് മുങ്ങിയ രാഹുല്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ സ്വീകരിച്ച് കോണ്‍ഗ്രസുകാര്‍. പൂച്ചെണ്ട് നല്‍കിയാണ് കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചതെങ്കില്‍ സ്ഥലം എംഎല്‍എയെ സിപിഎമ്മുകാര്‍ വരവേറ്റത് കൂകി വിളിച്ചാണ്. ലൈംഗിക പീഡനത്തില്‍ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് നിന്ന് മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവസങ്ങളോളം ഒളിവില്‍
മലപ്പുറം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എം പി. രാഹുൽ വിഷയത്തിൽ സ്ത്രീകൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ആകാശത്തു നിന്നു വരുന്ന പരാതികളും ഭരണകൂടം അതിനൊപ്പിച്ച് നിൽക്കുകയുമാണ് ചെയ്യുന്നത്. അബ്ദുൾ വഹാബ് പറഞ്ഞു. രണ്ടു കൊല്ലത്തിനു ശേഷമാണോ
കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു. പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ
പാലക്കാട്: ബലാത്സംഗക്കേസില്‍ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ എത്തിയത്. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുൽ വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്യാന്‍ എത്തുന്നതിനു
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് പുറത്തു വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ സംഘം, ലൈംഗിക വൈകൃത കുറ്റവാളികള്‍, അവര്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം തള്ളുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. തദ്ദേശ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് ആരോപിച്ച് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയു മായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതി രായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലവും തിയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. ലൈഫ് മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍ തുടങ്ങി ഏത് വിഷയങ്ങളിലും സംവാദമാകാമെന്നും നിര്‍ദേശം ഏറ്റെടുക്കുമെന്ന് കരുതുന്നതായും പ്രതിപക്ഷ
ഇസ്ലമാബാദ്: പാക് ദേശീയ അസംബ്ലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാകിസ്ഥാന്‍ നാണം കെട്ടു. അസംബ്ലി സമ്മേളനത്തിനിടെ സഭയ്ക്കുള്ളില്‍ നിന്ന് കുറച്ച് പണം സ്പീക്കര്‍ അയാസ് സാദിഖിന് കിട്ടി. നോട്ടുകള്‍ ഉയര്‍ത്തി കാണിച്ച് ഇത് ആരുടെതാണെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ പണത്തിന് അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് പന്ത്രണ്ട്
ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശം ഗാസയില്‍ ഉടന്‍ നടപ്പിലാക്കുന്നതിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് മോഡിയെ വിളിച്ചപ്പോഴാണ് പിന്തുണ ആവര്‍ത്തിച്ചത്. ഉഭയകക്ഷി ബന്ധങ്ങളും മേഖലാ വികസനങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആണ്‍ സുഹൃത്ത് അലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചിത്രപ്രിയയുടെ തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര