Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

International
തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍’: സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍’: സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍. തങ്ങള്‍ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ടിടിപി(തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാനും)യും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പുതിയതല്ല. 2002 മുതല്‍ അത് നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാതെയാണ് ചര്‍ച്ചയില്‍

Current Politics
കുട്ടികള്‍ നിഷ്‌കളങ്കരായി പാടില്ലല്ലോ?; ഗണഗീതത്തില്‍ സ്‌കൂളിനെതിരെ നടപടി വേണം: വിഡി സതീശന്‍

കുട്ടികള്‍ നിഷ്‌കളങ്കരായി പാടില്ലല്ലോ?; ഗണഗീതത്തില്‍ സ്‌കൂളിനെതിരെ നടപടി വേണം: വിഡി സതീശന്‍

തിരുവനന്തപുരം: ബിജെപി കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാ ണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഔദ്യോഗിക ചടങ്ങില്‍ ആര്‍എസ്എസിന്റെ ഗണഗീതം  കുട്ടികളെക്കൊണ്ട് പാടിച്ചിരിക്കുകയാണ്. കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂള്‍ ഏതാണെന്ന് അന്വേഷി ക്കണം. സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണം. വര്‍ഗീയവത്കരിക്കുന്ന കാര്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുത്തത്. ഏത് സ്‌കൂളാണ് കുട്ടികളെ ഇത്തരം

National
അസിം മുനീര്‍ സംയുക്ത സൈനിക മേധാവിയാകും, സുപ്രീം കോടതിയുടെ അധികാരങ്ങള്‍ കുറയും; ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാന്‍

അസിം മുനീര്‍ സംയുക്ത സൈനിക മേധാവിയാകും, സുപ്രീം കോടതിയുടെ അധികാരങ്ങള്‍ കുറയും; ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: സൈനിക സംവിധാനത്തിലുള്‍പ്പെടെ കാതലായ ഭരണഘടനാ പരമായ മാറ്റത്തിന് ഒരുങ്ങി പാകിസ്ഥാന്‍. ശനിയാഴ്ച സെനറ്റില്‍ അവതരിപ്പിച്ച നിര്‍ദിഷ്ട 27-ാമത് ഭരണഘടനാ ഭേദഗതിയിലാണ് നിര്‍ ണായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 പുനഃക്രമീകരിച്ച് ശക്തമായ ഒരു പുതിയ പദവി സൃഷ്ടിക്കുന്നതാണ് പുതിയ നീക്കം. സായുധ സേനകളുടെ കമാന്‍ഡ്

Kerala
സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല: ഹൈക്കോടതി

സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന്  ഹൈക്കോടതി. ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. വിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യവും അതിലുള്‍പ്പെടുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിയോജിപ്പും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്നും

Kozhikode
ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട് : ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്. ദുബൈയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മിശാലിനെ ഉടൻ ദുബൈ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനാ യില്ല. ദുബൈയിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു.

Kerala
ഗണഗീതം പാടിയാല്‍ എന്താണ് പ്രശ്‌നം?; ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

ഗണഗീതം പാടിയാല്‍ എന്താണ് പ്രശ്‌നം?; ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്‌നമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തി ന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ഹിന്ദു എന്ന വാക്കു പോലും പറയുന്നില്ല. മറ്റുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണ്

Latest News
ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ’, ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ’, ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട് തേടിയത് എന്ന് മന്ത്രി

International
ഡിഎൻഎ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൻ അന്തരിച്ചു

ഡിഎൻഎ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൻ അന്തരിച്ചു

ന്യൂയോർക്ക്: ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാവുമായ ജെയിംസ് വാട്സൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു 97ാം വയസിലാണ് അന്ത്യം. ന്യൂയോർക്കിലെ ഈസ്റ്റ് നോർത്ത്പോർട്ടിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ന്യൂയോർക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ജെയിംസ് വാട്സനും ഫ്രാൻസിസ്

Crime
മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’; വെളിപ്പെടുത്തലുമായി ആഭിചാരത്തിന് ഇരയായ യുവതി

മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’; വെളിപ്പെടുത്തലുമായി ആഭിചാരത്തിന് ഇരയായ യുവതി

കോട്ടയം: മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, പൂജയ്ക്കിടെ മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു' കോട്ടയത്ത് ആഭിചാരത്തിന് ഇരയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുരാത്മാവ് യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന യുവാവ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ്

News
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രഘുചന്ദ്രബാല്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രഘുചന്ദ്രബാല്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കെയായിരുന്നു വിവാഹം.

Translate »