ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര
തിരുവനന്തപുരം: സമീപകാല പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും മൂലം ശശി തരൂര്‍ എംപിക്ക് യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ കൂടി നഷ്ടമാകുന്നു. പല പ്രതിസന്ധി ഘട്ടങ്ങളിലും പിന്തുണച്ചിരുന്ന മുസ്ലിം ലീഗും ആര്‍എസ്പിയും ശശി തരൂരിനെതിരെ പരസ്യമായി രംഗത്തെത്തി. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്തുകൊണ്ടുള്ള തരൂരിന്റെ പ്രവർത്തനങ്ങളാണ് യുഡിഎഫ് ഘടകകക്ഷികളുടെ അപ്രീതിക്ക് ഇടയാക്കിയത്. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍
റഷ്യന്‍: ചൈനീസ് അധികൃതരുടെ അസാന്നിധ്യത്തിലും ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാ ഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സഖ്യമായ ബ്രിക്‌സിന്‍റെ ഇക്കൊല്ലത്തെ ബ്രസീലില്‍ നടന്ന സമ്മേളനം വളരെ നിര്‍ണായകമായിരുന്നു. ആഗോള അസ്ഥിരത വല്ലാതെ ലോകത്തെ അസ്വസ്ഥപ്പെടുത്തുമ്പോഴും ബ്രിക്‌സിന്‍റെ വര്‍ദ്ധിച്ച് വരുന്ന സ്വാധീനം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി. ഒപ്പം അംഗത്വം വിപുലീകരിക്കു ന്നതില്‍
വാഷിങ്ടൺ ഡിസി : ഓഗസ്റ്റ് ഒന്ന് മുതല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര ചർച്ചകൾ പുന രാരംഭിക്കാനും ജൂലൈ 21നകം ഒരു കരാറിലെത്താനും ഇരുരാജ്യങ്ങളും ധാരണയായതിന് പിന്നാലെ യാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്.ഇതോടെ
ഏഥന്‍സ്: ചെങ്കടലില്‍ കപ്പലിന് നേരെ വിണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പോവുകയായിരുന്ന ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികള്‍ ആക്രമിച്ച ശേഷം മുക്കിയത്. കപ്പലിലെ ജീവനക്കാരായ ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ നാല് പേര്‍ കൊല്ലപ്പെട്ടു. പത്തുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ ഒരാള്‍
വാഷിങ്ടൺ ഡിസി: ബഹിരാകാശ യാത്രികരായ ശുഭാംശുവിന്റെയും സംഘത്തിന്റെയും മടങ്ങി വരവ് ഉടൻ ആരംഭിക്കുമെന്ന് നാസ. ജൂലൈ 14-നാണ് മടക്കയാത്ര ആരംഭിക്കുന്നത്. അന്നേ ദിവസമാണ് അൺഡോക്ക് ചെയ്യുന്നതെന്നും ആക്സിയം 4 ദൗത്യം നിരീക്ഷിച്ചുവരികയാണെന്നും നാസ അറിയിച്ചു. നാസ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജറായ സ്റ്റീവ് സ്റ്റീച്ചിന്റെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ വിതരണം ചെയ്യുന്നതില്‍ 100 കോടിയുടെ ക്രമക്കേട് നടന്നന്നെന്ന ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എം കുസും പദ്ധതി പ്രകാരം സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിനാണ് കേരളത്തില്‍ ടെന്‍ഡര്‍
തിരുവനന്തപുരം: ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകളെ നിരാകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ യോഗം നീണ്ടു പോയതിനാലാണ് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും നിലപാട് വ്യക്തമാക്കേണ്ടയിടത്ത് അത് ചെയ്യുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ
കോഴിക്കോട്: ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂര്‍ പിണറായി വിജയനേയും നരേന്ദ്രമോദിയേയും സ്തുതിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ ഒഴികെ എല്ലാവരെയും അദ്ദേഹം സ്തുതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അദ്ദേഹത്തി നേ അറിയൂ. ശശി തരൂരിന് മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക എന്നതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
മലപ്പുറം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ, കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കേരള മുസ്ലീം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കാന്തപുരം. സ്‌കൂൾ