ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മുംബൈ : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് രാജിക്ക് കാരണമാകുന്നതെന്നാണ് സൂചന. സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. തന്നെ സ്വതന്ത്രമായി
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാരൻ മൈതാനത്ത് കുഴഞ്ഞുവീണു മരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പിങ്ക് ജഴ്സി അണിഞ്ഞ കളിക്കാരൻ സിക്സ് അടിച്ചശേഷം പെട്ടെന്ന് നിലത്തുവീഴുന്നതാണ് വീഡിയോയിൽ ഉള്ളത്. മഹാരാഷ്ട്രയിലെ താണെയിലുള്ള മിറ റോഡ് ഏരിയയിൽ നടന്ന പ്രദേശിക മത്സരത്തിനിടെയാണ് സംഭവം എന്നാണ് പല റിപ്പോർട്ടുകളിലും ഉള്ളത്. അതേസമയം,
മുംബൈ: ഐ.എ.എസ്. ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ മകള്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ വികാസ് റസ്‌തോഗിയുടെയും രാധിക റസ്‌തോഗിയുടെയും മകള്‍ ലിപി റസ്‌തോഗി(27)യാണ് മുംബൈ നഗരത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് സമീപത്തെ കെട്ടിടത്തിലെ പത്താംനിലയില്‍നിന്നാണ് യുവതി ചാടിയതെന്നാണ് റിപ്പോര്‍ട്ട്.
പൂനെ: പൂനെയിൽ 17കാരനോടിച്ച ആഢംബര കാറിടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചത് താനാണെന്ന് പറയാൻ പ്രതിയുടെ മുത്തച്ഛൻ നിബന്ധിച്ചുവെന്ന കുടുംബ ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്. അപകടം നടന്നതിനു പിന്നാലെ ഡ്രൈവറെ പ്രതിയുടെ മുത്തച്ഛനും അച്ഛനും വീട്ടിൽ വിളിച്ചു
പുണെ: മദ്യലഹരിയില്‍ ആഢംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയായ 17-കാരന്‍റെ പിതാവ് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിന് പല തന്ത്രങ്ങളും ഉപയോഗിച്ചെന്ന് പോലീസ്. കേസില്‍ താന്‍ പ്രതിയാകുമെന്നുറപ്പായതോടെ സ്വന്തം കാറുമായി ഡ്രൈവറോട് ഗോവയ്ക്ക് പോവാനാണ് ആദ്യം പറഞ്ഞത്. പിന്നീട് മറ്റൊരു സ്വകാര്യ വാഹനത്തില്‍ റോഡ് മാര്‍ഗം മുംബൈയ്ക്ക്
മുംബൈ: പുനെ കല്യാണിനഗറിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 കുട്ടികളോടുള്ള ക്രൂരത,
പൂനെ: ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പൂനെ വിമാനത്താവളത്തില്‍ റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു. 180 ഓളം യാത്രക്കാര്‍ വിമാനത്തിലിരിക്കുമ്പോഴായിരുന്നു സംഭവം. വിമാനത്തിന്റെ മൂക്കിനും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. കൂട്ടിയിടിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍
ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പാണെന്നും മൂന്നു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ പ്പോൾ തന്നെ ബി.ജെ.പിയുടെ കഥ കഴിഞ്ഞുവെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം ജൂൺ നാലിന് രാജ്യത്ത് നിലവിൽ വരുമെന്നും തരൂർ പറഞ്ഞു. മഹാരാഷ്ട്രയിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും. എഴുപത്തിയഞ്ച് വയസ് തികയും മുമ്പ്
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു കൊലപ്പെടുത്തിയത് ഭീകരര്‍ അല്ലെന്ന വെളിപ്പെടുത്ത ലുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാര്‍. കാര്‍ക്കറെയെ വെടിവെച്ചത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനാണെന്ന് വഡേറ്റിവാര്‍ പറഞ്ഞു. ആര്‍എസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഐപിഎസ് ഓഫീസറായ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസ്
മുംബൈ: തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നവനീത് റാണയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷ കക്ഷികൾ. നവനീത് റാണ പറഞ്ഞത് സത്യമാണെന്നും വോട്ടർമാരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും പ്രതിപക്ഷമായ മഹാവികാസ് അഘാഡി പരിഹസിച്ചു. തിങ്കളാഴ്ച അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു റാണയുടെ വിവാദ പ്രസംഗം.