ന്യൂയോര്‍ക്ക്: കരുത്തരായ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കടന്നു. കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ലോക ജേതാക്കളുമായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊളംബിയ കോപ്പയുടെ ഫൈനല്‍ കാണുന്നത്. കളിയുടെ 39-ാം മിനിറ്റില്‍ ജെഫേഴ്സന്‍ ലെര്‍മയാണ് കൊളംബിയയുടെ
ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ്
മയാമി: കോപ്പ അമേരിക്ക ടൂർണമെന്‍റിൽ കാനഡയെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലയണല്‍ മെസിയും സംഘവും ഫൈനൽ ഉറപ്പിച്ചത്. ജൂലിയന്‍ അല്‍വാരസ്, മെസി എന്നിവരാണ് നീലപ്പടയ്‌ക്കായി ഗോളടിച്ചത്. ലോകചാമ്പ്യന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് കാനഡ തോല്‍വി സമ്മതിച്ചത്. മത്സരത്തിന്‍റെ ഇരു പകുതികളിലുമായാണ് അര്‍ജന്‍റീന ഗോളടിച്ചത്. കാനഡയുടെ
മ്യൂണിക് : യൂറോ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്‌പെയിൻ ഫോർവേഡ് ലാമിൻ യമാൽ. 16 വയസും 362 ദിവസവുമാണ് യമാലിന്‍റെ പ്രായം. ജൂലൈ 13 ന് യമാലിന് 17 വയസ് പൂര്‍ത്തിയാകും. സ്വിറ്റ്‌സർലാൻഡ് താരം ജൊഹാൻ വോൺലാന്തന്‍റെ 18 വയസ് 141 ദിവസം
മ്യൂണിക് : ലാമിൻ യമാലും ഡാനി ഒല്‍മോയും നിറഞ്ഞാടിയ മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ. കിലിയൻ എംബാപെയുടെ ടീമിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്‍റെ വിജയം. ആദ്യപതിയുടെ ഒൻപതാം മിനിറ്റിൽ സ്പെയിനിന്‍റെ ഗോൾ വല കുലുക്കി ഫ്രാൻസ് പട മുന്നിലെത്തിയെങ്കിലും അധികം വൈകാതെ തന്നെ
ബെര്‍ലിന്‍: ഒരു അന്താരാഷ്ട്ര കിരീടം കൂടി നേടി മടങ്ങാമെന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വപ്നം പാതിയില്‍ അവസാനിച്ചു. പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ നിന്നു സെമി കാണാതെയാണ് പുറത്തായത്. റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പാണിത്. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരില്‍ ഫ്രാന്‍സ് 5-3 ന്
ന്യൂയോര്‍ക്ക്: ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്ക സെമിയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരിക്കല്‍ കൂടി എമി മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ കോട്ട കാത്തു. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് അര്‍ജന്റീന വിജയം സ്വന്തമാക്കി അവസാന നാലിലേക്ക്
യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. സ്റ്റട്ട്ഗര്‍ട്ടിലെ എംഎച്ച്പി അരീനയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മനി കരുത്തരായ സ്പെയിനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്‍പതരയ്‌ക്കാണ് ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയും സോണി ലിവിലൂടെയും ആരാധകര്‍ക്ക് മത്സരം കാണാം. കരുത്തരുടെ പോരാട്ടം: ജര്‍മ്മനി
ഗെല്‍സൻക്വെഷൻ (ജര്‍മ്മനി): യുവേഫ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ജയിച്ചുകയറി ഇംഗ്ലണ്ട്. സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് പട അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്‌ഹാമും അധിക സമയത്ത് ഹാരി കെയ്‌നും നേടിയ ഗോളുകളാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ
കൊളോണ്‍: ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് യൂറോ കപ്പി ലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കരുത്തരായ ബെല്‍ജിയം. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ റുമാനിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ ക്കാണ് ബെല്‍ജിയം തീര്‍ത്തത്. ഇരുപകുതികളിലുമായി യൂറി ടിയെല്‍മാന്‍സ് (രണ്ടാം മിനിറ്റ്) ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെവിന്‍ ഡിബ്രൂയ്‌ന