ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ബ്യൂനസ് അയേഴ്‌സ്: പരാഗ്വെയ്ക്കും പെറുവിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ടീം ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പൗലോ ഡിബാലയില്ല. സസ്‌പെന്‍ഷനിലായ ഗോള്‍കീപ്പറായ എമി മാര്‍ട്ടിനെസ് തിരിച്ചെത്തി. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. നവംബര്‍ 14ന് വ്യാഴാഴ്ചയാണ് പരാഗ്വെയ്‌ക്കെതിരയുള്ള മത്സരം. 19ന് അര്‍ജന്റീന പെറുവിനെ നേരിടും.
പൂനെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിന് മുന്നില്‍ മുട്ടു മടക്കിയതോടെ ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പൂനെ ടെസ്റ്റില്‍ ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്സി ല്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയം ലക്ഷമിട്ട ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കും ബ്രസീലിനും തകര്‍ പ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടു ത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തി ലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍
ദുബായ്: വിജയലക്ഷ്യമായ 111 റണ്‍സ് 10.4 ഓവറില്‍ അടിച്ചെടുത്താല്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കാം, 10.4 ഓവറിന് ശേഷമാണ് ജയിക്കുന്നതെങ്കില്‍ അയല്‍ ക്കാരായ ഇന്ത്യയെ സെമിയില്‍ എത്തിക്കാം. ഇത് രണ്ടും നടന്നില്ല. 11.4 ഓവറില്‍ വെറും 56 റണ്‍സ് നേടുന്നതിനിടെ പാകിസ്ഥാന്‍ ഓള്‍ഔട്ടായി. ഇതോടെ പാകിസ്ഥാനൊപ്പം ഇന്ത്യയും വനിതകളുടെ ടി20
ഹൈദരാബാദ്: അന്താരാഷ്‌ട്ര ടി20യിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബാംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു നേരിട്ട 40-ാം പന്തില്‍ സെഞ്ച്വറിയിലേക്ക് എത്തി. എട്ട് സിക്‌സ്റുകളും 10 ഫോറുകളും പറത്തിക്കൊണ്ടായിരുന്നു താരം സെഞ്ച്വറിയിലേക്ക് കുതിച്ചത്. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യാക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ
ഒളിമ്പിക്‌സ് വെങ്കലത്തോടെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിരമിച്ച ഇതിഹാസതാരം പി.ആര്‍. ശ്രീജേഷ് ഹോക്കി തിരിച്ചുവരുന്നു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ഹോക്കി ഇന്ത്യാ ലീഗില്‍ ഡല്‍ഹി എസ്ജി പൈപ്പേഴ്‌സിന്റെ ഡയറക്ടറും ഉപദേശകനു മായിട്ടാണ് ശ്രീജേഷ് എത്തുന്നത്. ഡല്‍ഹിയുടെ പുരുഷ വനിതാ ടീമുകളുടെ പരിശീല കര്‍ക്കൊപ്പം ശ്രീജേഷ് ജോലി ചെയ്യും. ടെന്നീസ് ഇതിഹാസം
ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തണ്ടും മിടുക്കും സാമര്‍ത്ഥ്യവുമാക്കെ ഒട്ടേറെ അനുഭവിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ കളിക്കാര്‍. അജയ്യരായിരുന്ന സമയത്ത് അവരുടെ വിജയങ്ങളില്‍ സ്ളെഡ്ജിംഗിനും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ നിറഞ്ഞ ടീം ഇന്ത്യ എന്തിനും പോന്നവരാണ്. ചീത്തവിളിക്ക് തിരിച്ചും ചീത്തവിളിച്ച് പ്രതികരിക്കുന്ന ഇന്ത്യാക്കാര്‍ ഫീല്‍ഡില്‍ ആക്രമണോത്സുകതയും കാട്ടുന്നു. ഇന്ത്യയ്ക്ക് എതിരേ കളിക്കുമ്പോള്‍
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോലിക്ക് രണ്ട് ഇന്നിംഗ്‌സുകളിലുമായി 23 റൺസ് മാത്രമേ നേടാനായുള്ളൂ. കോലി ക്രിക്കറ്റിലെ മികച്ച താരമായി കണക്കാക്കപ്പെടുന്നതിനാൽ സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് എന്ന റെക്കോർഡ് താരത്തിന് തകർക്കാൻ കഴിയുമോ ഇല്ലയോ എന്ന ചർച്ചകൾ പലപ്പോഴും നടക്കുന്നു.
കോഴിക്കോട്: സ്വന്തം തട്ടകത്തിലെ ആദ്യ വിജയം മോഹിച്ച് ഇറങ്ങിയ കാലിക്കറ്റിനെ സമനിലയില്‍ കുരുക്കി തൃശൂർ മാജിക് എഫ്.സി. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഗോള്‍ രഹിത ആദ്യപകുതിയിലെ ആക്രമണങ്ങള്‍ക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സര ത്തിലെ നാലു ഗോളുകളും പിറന്നത്. കാലിക്കറ്റിനായി