ഓൺലൈൻ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി.


തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കു മെന്നും മുഖ്യമന്ത്രി വ്യ ക്തമാക്കി. പാഠപുസ്തകം പോലെ തന്നെ ഓൺലൈൻ പഠനത്തിന് ആവശ്യ മായ ഡിജിറ്റൽ ഉപകരണ ങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്. അത് വാങ്ങാൻ ശേഷി ഇല്ലാത്തവർക്കും ഉപകരണങ്ങൾ ലഭ്യമാകണം. അതിന് വിവിധ ശ്രോതസ്സുകളെ ഒന്നിച്ച് അണിനിര ത്തി ലഭ്യമാക്കണമെന്നാണ് കരുതുന്നത്.എന്ന്‍ മുഖ്യമന്ത്രി പറഞ്ഞു.

കണക്ടിവിറ്റി ഇല്ലാത്തിടങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോ​ഗം വിളിച്ചി ട്ടുണ്ട്. ആദിവാസിമേഖലയ്ക്കാണ് പ്രാധാന്യം നൽകുന്നത്. എങ്ങനെ ലഭ്യമാക്കുെ എന്ന് പരിശോധിച്ച് വരികയാണ്. മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈൻ കേബിൾ നെറ്റ്വർക്ക് ഉപയോ​ഗപ്പെടുത്താൻ കഴിയുമെങ്കിൽ കെഎസ്ഇബിയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വെക്തമാക്കി.


Read Previous

കെ.സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പ്രസീത, പണം കൈമാറുന്നതിന് മുന്പായി പലതവണ സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചു.

Read Next

പത്ത് രാജ്യങ്ങളിൽ നൂറ് കേന്ദ്രങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ട് കെ കെ ടി എം സീഡ്സ് പരിസ്ഥിതി ദിനം ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »